ജിഷ്ണുപ്രണോയിയുടെ മരണത്തിലെ ദുരൂഹതകള്‍ നീക്കുന്നതിനായുള്ള മൊഴിയെടുക്കല്‍ രണ്ടാം ഘട്ടത്തിലേക്ക്…

പാമ്പാടി നെഹ്റു എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണുപ്രണോയിയുടെ മരണത്തിലെ ദുരൂഹതകള്‍ നീക്കുന്നതിനായുള്ള തുടരന്വോഷണങ്ങള്‍ക്കായി സിബിഐ സംഘം ഇന്ന് മുതല്‍ നാദാപുരത്ത്. ഇതിനായി നാദാപുരം ഗവണ്‍മെന്റ് ഗസ്റ്റ്ഹൗസില്‍ പ്രത്യേക ക്യാമ്പ് ഓഫീസ് തയ്യാറായി. എറണാകുളത്തു നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇതിനോടകം തന്നെ നാദാപുരത്തെത്തിയിട്ടുണ്ട്. ഇന്നുമുതല്‍ മൊഴിരേഖപ്പെടുത്തലുകള്‍ തുടങ്ങും.ജിഷ്ണുവിന്റെ സുഹൃത്തുക്കള്‍, മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയവര്‍ തുടങ്ങിയവരുടെ മൊഴികളെടുക്കുകയായിരിക്കും ഇന്നുമുതല്‍ നടക്കുക. ജിഷ്ണുവിന്റെ അമ്മ,അഛന്‍, അമ്മാവന്‍ എന്നിവരൊഴികെയുള്ള ബന്ധുക്കളുടെ മൊഴികളും സിബിഐ സംഘം ശേഖരിക്കും.ആദ്യഘട്ടത്തില്‍  ഇവരുടെ മൊഴിയെടുക്കല്‍ നടന്നിരുന്നു.കേസിലെ കൂടുതല്‍ സാക്ഷികളെയും നാദാപുരം ഗസ്റ്റ്ഹൗസിലേക്ക് വിളിപ്പിച്ച്‌ മൊഴിരേഖപ്പെടുത്തും.

ഇതിനായി നാദാപുരത്തിന് പുറത്തുള്ള കേസുമായി ബന്ധപ്പെട്ട എല്ലാവരോടും നാട്ടിലെത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ജിഷ്ണുവിന്റെ സുഹൃത്തുക്കളുടെയും മൊഴിയെടുക്കാനുണ്ട്. ഇത്തരത്തില്‍ എല്ലാവരുടെയും മൊഴിരേഖപ്പെടുത്തിയതിന് ശേശമായിരിക്കും അന്വേഷണത്തിന്റെ മറ്റു തലങ്ങളിലേക്ക് സിബിഐ പ്രവേശിക്കുക. കേസ് സിബിഐ ഏറ്റെടുത്തതിന് ശേഷമുള്ള അന്വേഷണത്തിന്റെ രണ്ടാം ഘട്ടമാണ് ഇന്നുമുതല്‍ നടക്കുക. ജിഷ്ണുവിന്റെ ആത്മഹത്യയാണെന്ന ഒറ്റനിലപാടില്‍ ഉറച്ച്‌ നിന്ന നെഹ്റുകോളേജ് അധികൃതരുടെ നിലപാടില്‍ സംശയിച്ച്‌  കുടുംബവും സഹപാഠികളും രംഗത്തുവന്നതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമാകുന്നത്.മര്‍ദ്ദിച്ചുകൊലപ്പെടുത്തിയതാണെന്നും മാനേജ്മെന്റ് നിരന്തരം മാനസികാമായും അല്ലാതെയും പീഡിപ്പിച്ചിരുന്നതായും സഹപാഠികളടക്കമുള്ളവര്‍ പരാതികളുമായെത്തിയതോടെയാണ് പൊലീസ് പോലും കേസന്വേഷണം ഊര്‍ജ്ജിതമാക്കിയത്.

എന്നാല്‍ സംസ്ഥാന പൊലീസിന്റെ അന്വേഷണത്തില്‍ തങ്ങള്‍ തൃപ്തികരമല്ലെന്ന് കാണിച്ച്‌ ജിഷ്ണുവിന്റെ അമ്മ സുപ്രിംകോടതിയെ സമീപിക്കുകയും കേസ് സിബിഐക്ക് വിടണമെന്ന് അപേക്ഷ നല്‍കുകയും ചെയ്തു. സംസ്ഥാനസര്‍ക്കാര്‍ എതിരഭിപ്രായമൊന്നും പറഞ്ഞില്ലെങ്കിലും കേസേറ്റെടുക്കാന്‍ ആദ്യം സിബിഐ തയ്യാറായിരുന്നില്ല. പിന്നീട് സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക അപേക്ഷയും കൂടി കണക്കിലെടുത്താണ് കേസ് സിബിഐ ഏറ്റെടുത്തത്.കേസില്‍ സംസ്ഥാനപൊലീസ് നെഹ്റുഗ്രൂപ്പ് ചെയര്‍മാനടക്കം പാമ്ബാടി നെഹ്റു കോളേജിലെ നരവധി ജീവനക്കാരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി ചോദ്യം ചെയ്യലുകളും അറസ്റ്റുകളും നടന്നിരുന്നു.ഇവരെയെല്ലാം വീണ്ടും സിബിഐ സംഘവും ചോദ്യംചെയ്യും

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*