ജിയോ ഉപഭോക്താക്കള്‍ക്ക് വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു..!!

ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് വമ്ബന്‍ ഓഫറുകള്‍ സ്വന്തമാക്കാം. 594 രൂപ മുടക്കിയാല്‍ ആറുമാസത്തേയ്ക്ക് പരിധിയില്ലാത്ത ഡാറ്റയും കോളും ഓഫര്‍ ചെയ്ത് ജിയോയുടെ പുതിയ പ്ലാന്‍.

മണ്‍സൂണ്‍ ഹങ്കാമ ഓഫര്‍ പ്രകാരം ജിയോ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഈ ഓഫര്‍ പ്രയോജനം ചെയ്യുക. പഴയ ഫീച്ചര്‍ ഫോണും 501 രൂപയും നല്‍കിയാല്‍ പുതിയ ജിയോ ഫോണും മണ്‍സൂണ്‍ ഓഫര്‍ പ്രകാരം ലഭിക്കും. ഓഗസ്റ്റ് 15ന് വിപണിയിലെത്തുന്ന ജിയോ ഫോണ്‍ 2വിന് ഈ ഓഫര്‍ ബാധകമല്ല.

പഴയ ഫോണ്‍ നല്‍കി പുതിയ ഫീച്ചര്‍ ഫോണ്‍ വാങ്ങുന്നവര്‍ക്ക് 49 രൂപയ്‌ക്കോ 153 രൂപയ്‌ക്കോ റീച്ചാര്‍ജ് ചെയ്ത് 4ജി സേവനം ഉപയോഗിക്കാം. 49 രൂപയുടെ റീചാര്‍ജ് 28 ദിവസ കാലാവധിയില്‍ പരിധിയില്ലാത്ത കോളും ദിവസേന 1 ജിബി നെറ്റും ഉപയോഗിക്കാം . 153 രൂപയ്ക്കാണെങ്കില്‍ 1.5 ജിബി ഡാറ്റയും 100 എസ്‌എംഎസും പരിധിയില്ലാത്ത കോളും ലഭിക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*