ജസ്​ന​യുടെ തിരോധാനം: അ​നാ​ഥാ​ല​യ​ത്തി​ല്‍ വീ​ണ്ടും പ​രി​ശോ​ധ​ന?അന്വേഷണം ഓരോ ഘട്ടത്തിലും കൂടുതല്‍ ദുരൂഹമായിക്കൊണ്ടിരിക്കുന്നു!!

ജ​സ്‌​ന മ​രി​യ ജ​യിം​സി​​െന്‍റ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പൊ​ലീ​സ് ചെ​ങ്ങ​ന്നൂ​ര്‍ മു​ള​ക്കു​ഴ​യി​ലെ അ​നാ​ഥാ​ല​യ​ത്തി​ല്‍ വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തി.. ജ​സ്‌​ന ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​രെ അ​നാ​ഥാ​ല​യ​ത്തി​ല്‍ എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​വ​രി​ല്‍ ചി​ല​ര്‍ മ​രി​ച്ച​താ​യും മൃ​ത​ദേ​ഹം അ​നാ​ഥാ​ല​യ​ത്തോ​ട് ചേ​ര്‍​ന്ന തൊ​ഴു​ത്തി​​െന്‍റ ചാ​ണ​ക​ക്കു​ഴി​യി​ല്‍ കു​ഴി​ച്ചി​ട്ടി​ട്ടു​ണ്ടെ​ന്നു​മാ​ണ് പ​രാ​തി. അ​നാ​ഥാ​ല​യ​ത്തി​​ലെ ചാ​ണ​ക​ക്കു​ഴി​യി​ല്‍​നി​ന്ന്​ അ​സ്ഥി​ക്ക​ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​നാ​യ ചെ​ങ്ങ​ന്നൂ​ര്‍ ഇ​ട​നാ​ട്​ പ്ര​ദീ​പ് കോ​ശി മു​ഖ്യ​മ​ന്ത്രി​ക്കും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്കും ഡി​വൈ.​എ​സ്.​പി​ക്കും ന​ല്‍​കി​യ പ​രാ​തി നല്ല്കിയിരുന്നതിന്‍റെ
അ​ടി​സ്ഥാ​ന​ത്തിലാണ്  അ​നാ​ഥാ​ല​യ​ത്തി​​െന്‍റ നാ​ല് അ​റ​ക​ളു​ള്ള ചാ​ണ​ക​ക്കു​ഴി​യി​ല്‍ മൂ​ന്ന് ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ അ​സ്ഥി​ക്ക​ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.ചെങ്ങന്നൂരിലെ അനാഥാലയത്തില്‍ ജസ്‌നയെ തേടി പോലീസ് പരിശോധന നടത്തി ഇവിടുത്തെ ചാണകക്കുഴിയില്‍ നിന്നും ചില അസ്ഥിക്കഷങ്ങള്‍ കണ്ടെടുത്തത് നിര്‍ണായക വഴിത്തിരിവാകുമോ എന്നത് കാത്തിരുന്ന് തന്നെ കാണണം.ജസ്‌നയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം ഓരോ ഘട്ടത്തിലും കൂടുതല്‍ ദുരൂഹമായിക്കൊണ്ടിരിക്കുന്നു.

തമിഴ്‌നാട്ടില്‍ നിന്നും ബെംഗളൂരുവില്‍ നിന്നും ആ അന്വേഷണം ചെങ്ങന്നൂരിലെ ഒരു അനാഥാലയത്തിലെ ചാണകക്കുഴി വരെ എത്തി നില്‍ക്കുകയാണ്. ജസ്‌ന മരണപ്പെട്ടുവോ എന്ന് സംശയിക്കത്തക്ക വിധത്തിലാണ് നിലവില്‍ കാര്യങ്ങളുടെ കിടപ്പ്. ഈ ചാണകക്കുഴി സ്ഥിതി ചെയ്യുന്നത് വാഹനങ്ങള്‍ക്ക് കടന്ന് ചെല്ലാന്‍ സാധിക്കാത്ത ഭാഗത്താണ്. നാല് അറകളാണ് ചാണകക്കുഴിക്ക് ഉള്ളത്. അനാഥാലയത്തിലെ അന്തേവാസികളില്‍ ചിലരേയും തൊഴിലാളികളേയും ഉപയോഗിച്ച്‌ ചാണകം വാരിമാറ്റിയാണ് തെരച്ചില്‍ നടത്തിയത്. മൂന്ന് ദിവസത്തോളം തെരച്ചില്‍ നീണ്ടു.തെരച്ചിലില്‍ പോലീസിന് ചില അസ്ഥിക്കഷണങ്ങള്‍ കിട്ടിയിട്ടുണ്ട്.ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ച ഈ അനാഥാലയും ഒരു ട്രസ്റ്റിന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മാനസിക വൈകല്യമുള്ളവരെയാണ് ഇവിടെ താമസിപ്പിച്ചിരുന്നത്. നിലവില്‍ നൂറ്റിയഞ്ച് അന്തേവാസികളാണ് ഇവിടെ ഉള്ളത്. ഈ സ്ഥാപനത്തിന്റെ നടത്തില്‍ അസ്വാഭാവികതയുണ്ടെന്ന് നേരത്തെയും പരാതി ഉയര്‍ന്നിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*