ജപ്പാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണ സംഖ്യ ഉയരുന്നു…

 

കനത്ത മഴയെ തുടര്‍ന്ന് ജപ്പാനില്‍ നൂറിലധികം പേര്‍ മരിച്ചു. അമ്ബതിലധികം പേരെ കാണാതായി.ജപ്പാന്റെ വടക്കന്‍ മേഖലയില്‍ സാധാരണ ജൂലൈ മാസത്തില്‍ ലഭിക്കുന്നതിന്റെ മൂന്നിരട്ടി മഴയാണ് പെയ്തത്. നദികള്‍ കരകവിഞ്ഞൊഴുകാന്‍ സാധ്യതയുള്ളതു കൊണ്ട് മൂന്ന് ലക്ഷത്തോളമാളുകളോട് മാറിത്താമസിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ജലനിരപ്പ് ഉയര്‍ന്നു തുടങ്ങിയതോടെ അടിയന്തര സഹായത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ഒകയാമ പ്രവശ്യ അധികൃതര്‍ വ്യക്തമാക്കി.രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. നിരവധി പേരെ കാണാതായി.

നിരവധി ആളുകള്‍ സഹായം കാത്തിരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.മാസം മാത്രം മൂന്നു തവണ മഴ ലഭിച്ചു. നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ തീരപ്രദേശത്ത് താമസിക്കുന്ന 20 ലക്ഷത്തോളം പേര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ സര്‍ക്കാര്‍ നിര്‍ദേശംനല്‍കി. ഇത്രയും ശക്തമായ മഴ പ്രതീക്ഷിച്ചില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും വ്യക്തമാക്കി.ഹിരോഷിമയിലാണ് മരണം ഏറെയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഷികോകു ദ്വീപിലെ മൊട്ടോയമയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ ശനിയാഴ്ച രാവിലെവരെ 583 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. വരും മണിക്കൂറുകളില്‍ 250 മില്ലിമീറ്റര്‍ മഴ കൂടി ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*