Breaking News

ഇത്രയ്ക്ക്‌ മോശമാണോ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍; മെല്‍ബണ്‍ സിറ്റിക്കെതിരെ വെല്ലുവിളിയുമായി മലയാളികളുടെ ചേരി തിരിഞ്ഞുള്ള ആക്രമണം..!!

പ്രീ സീസണ്‍ തുടങ്ങുംമുമ്പേ  കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടാന്‍ കേരളത്തിന്റെ അതിഥികളായി കൊച്ചിയിലെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ടീം മെല്‍ബണ്‍ സിറ്റി എഫ്‌ സി. ലാലിഗ വേള്‍ഡ് ടൂര്‍ണ്ണമെന്റിന് ജൂലൈ 24ന് തുടക്കം കുറിക്കും. 24ന് കേരള ബ്ലാസ്റ്റേഴ്‌സുമായും 27ന് ജിറോണ എഫ് സിയുമായാണ് മെല്‍ബണ്‍ സിറ്റി ടീമിന്റെ കളികള്‍. മത്സരത്തിനായി നെടുമ്പാശ്ശേരിയില്‍ വന്നിറങ്ങിയ ടീമിന് ഊഷ്മള സ്വീകരണമാണ് സംഘാടകരില്‍ നിന്നും ലഭിച്ചത്.

എന്നാല്‍ ടൂര്‍ണ്ണമെന്റ് പ്രഖ്യാപിച്ചയുടന്‍ തന്നെ മെല്‍ബണ്‍ സിറ്റിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ നിറഞ്ഞിരിക്കുകയാണ്. മെല്‍ബണ്‍ സിറ്റി എഫ്‌ സി ഫെയ്‌സ്ബുക്കില്‍ ഇടുന്ന ഓരോ പോസ്റ്റിന് കീഴിലും വെല്ലുവിളികളും അവകാശവാദങ്ങളുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ നിറഞ്ഞ് നില്‍ക്കുന്നത്. മെല്‍ബണ്‍ സിറ്റിയെ 10-0ത്തിന് തോല്‍പിക്കുമെന്ന് തൊട്ട് ആരാധകരുടെ ശക്തി കണ്ട് വിറക്കരുതെന്ന ഉപദേശങ്ങള്‍ വരെയുണ്ട്.

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഇത്തരത്തിലുള്ള മോശം പെരുമാറ്റത്തിനെതിരെ മലയാളികള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ മെല്‍ബണ്‍ സിറ്റിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയാണ്.

keraബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഫുട്‌ബോള്‍ ഭ്രാത്ത് കണ്ട് ബംഗ്ലാദേശ് ക്രിക്കറ്റ് പ്രേമികളോട് ഉപമിച്ചിരിക്കുകയാണ് ചില മെല്‍ബണ്‍ സിറ്റി ആരാധകര്‍. ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്കെതിരെ ഇത് മെല്‍ബണ്‍ സിറ്റി ആരാധകരെ പ്രേരിപ്പിക്കുന്നുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*