ഇത്തവണത്തെ വിദേശ നിര്‍മിത വിദേശമദ്യം ഓണത്തിനു മുമ്പേ വിപണി കീഴടക്കും..!!

ഇത്തവണത്തെ വിദേശ നിര്‍മിത വിദേശമദ്യം ഓണത്തിനു മുന്‍പ് വിപണിയിലെത്തുമെന്നുറപ്പായി. നിലവിലെ നിരക്കില്‍ രജിസ്ട്രേഷനെടുക്കാന്‍ പല വിതരണക്കാരും തയ്യാറായിക്കഴിഞ്ഞു. നിരക്ക് കുറയ്ക്കണമെന്ന വിതരണക്കാരുടെ ആവശ്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

ബിവറേജസ് കോര്‍പ്പറേഷന്‍റെ മദ്യശാലകള്‍ വഴി വിദേശ നിര്‍മിത വിദേശമദ്യം വിതരണം ചെയ്യാന്‍ 17 കമ്പനികളാണ് കരാറിലെത്തിയിരുന്നുന്നത്. 228 ബ്രാന്‍റുകളാണ് വില്‍പ്പനക്ക് തയ്യാറായിരിന്നത്. ജൂലൈ രണ്ടിന് വില്‍പ്പന തുടങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്. എക്സൈസ് രജിസ്ട്രേഷന്‍ പൂര്‍ത്തിയായിരുന്നില്ല. ലേബല്‍ രജിസ്ട്രേഷനും ബ്രാന്‍ഡ് രജിസ്ട്രേഷനും നടത്തണം.

ഒരു ലേബലിന് 25000 രൂപയാണ് നിരക്ക്. പേര്, ലോഗോ, വില, നിയമപ്രകാരമുള്ള മുന്നറിയിപ്പ് എന്നിവയടക്കം ഒരു ബ്രാന്‍റിന് മൂന്നു ലേബല്‍ വേണം. ബ്രാന്‍റ് രജിസ്ട്രേഷന്‍ 50000 രൂപയും നല്‍കണം. ഫുള്‍ ബോട്ടിലും പൈന്‍റും വിപണിയിലെത്തിക്കാന്‍ ഒരു ബ്രാന്‍ജിന് രണ്ട് ലക്ഷം രൂപ യാകും. ഇത് കുറക്കണമെന്നാവശ്യപ്പെട്ട് വിതരണക്കാര്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു.

എന്നാല്‍ വ്യാപകമായ പ്രതിഷേധം മുന്നില്‍കണ്ട് സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തില്ല. രജിസ്ട്രേഷന്‍ നീണ്ടുപോയാല്‍ ഓണക്കാല വില്‍പ്പനയെ ബാധിക്കുമെന്നു കണ്ട് വിതരണക്കാര്‍ അയഞ്ഞു. നിലിവിലെ നിരക്കില്‍ രജിസ്ട്രേഷനെടുക്കാന്‍ പല വിതരണക്കാരും രംഗത്തെത്തിക്കഴിഞ്ഞു.

വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ഈ നിലപാടിലെത്തിയേക്കും. ചുരുക്കത്തില്‍ എതാനും ആഴ്ചക്കുള്ളില്‍ വിദേശ നിര്‍മിത വിദേശ മദ്യം ബെവ്കോയുടെ മദ്യവില്‍പനശാലകളിലെത്തുമെന്നുറപ്പ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*