ഇന്ത്യന്‍ മരുന്നുകളുടെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്നു ചൈന..!!

ഇന്ത്യയില്‍ നിന്ന് ഇറക്കുമതിചെയ്യുന്ന അര്‍ബുദത്തിന് ഉള്‍പ്പെടെയുള്ള മരുന്നുകളുടെ തീരുവ കുറയ്ക്കാന്‍ ചൈന തീരുമാനിച്ചു. ഇതുസംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണയായതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ചൈനയില്‍ അര്‍ബുദ മരുന്നുകള്‍ വില്‍ക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

‘പാശ്ചാത്യ രാജ്യങ്ങളേക്കാള്‍ വിലകുറവുള്ളതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള അര്‍ബുദ മരുന്നുകള്‍ക്കു ചൈനീസ് വിപണയില്‍ ആവശ്യക്കാര്‍ ഏറെയാണ്. ഇറക്കുമതി വര്‍ധിപ്പിക്കുന്നതിലൂടെയും അര്‍ബുദ മരുന്നുകളുടെ തീരുവ കുറയ്ക്കുന്നതിലൂടെയും ഇന്ത്യയ്ക്കും മറ്റു രാജ്യങ്ങള്‍ക്കും മികച്ച അവസരമാണ് നല്‍കുന്നതെന്ന്’ ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുന്‍യിങ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ഈ വര്‍ഷം മേയ് മാസത്തില്‍ അര്‍ബുദമരുന്നുകളുടെ തീരുവ കുറയ്ക്കുമെന്നു ചൈന പ്രഖ്യാപിച്ചിരുന്നു. അതുതന്നെയാണോ ഹുവാ ഉദ്ദേശിച്ചതെന്നും വ്യക്തമല്ല. ചൈനയില്‍ ഒരു വര്‍ഷം ഏതാണ്ട് 43 ലക്ഷം പേര്‍ അര്‍ബുദ ബാധിതരാകുന്നുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*