ഹുവായ് നോവ3, നോവ 3i ഇന്ത്യന്‍ വിപണിയില്‍…

ഹുവായ് നോവ 3, നോവ 3iഇന്ന് ഇന്ത്യയില്‍ അവതരിപ്പിച്ചു. മുമ്ബിലും പുറകിലും ഡ്യുവല്‍ ക്യാമറകളുള്ള ഫോണിന് ഫുള്‍ വ്യു ഡിസ്‌പ്ലേയാണ് ഉള്ളത്. നോവ 3യും നോവ 3iയും ഫുള്‍ വ്യൂ എച്ച്‌ഡി ഡിസ്‌പ്ലേയും മുകളില്‍ നോച്ചോടും കൂടിയതാണ്.ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ് ഇരുഫോണുകളും പ്രവര്‍ത്തിക്കുന്നത്.നോവ 3 കിറിന്‍ 790 പ്രൊസസറിലും നോവ 3i കിറിന്‍ 710 പ്രൊസസറിലുമാണ് പ്രവര്‍ത്തിക്കുന്നത്.

പര്‍പ്പിള്‍, കറുപ്പ്, ഗോള്‍ഡ്, എന്നീ നിറങ്ങളില്‍ നോവ 3 യും കറുപ്പ്, വെള്ള, പര്‍പ്പിള്‍ നിറങ്ങളില്‍ നോവ3i യും ലഭ്യമാകും.ഹുവായ് നോവ 3 6ജിബി റാം 128ജിബി സ്റ്റോറേജ് വാരിയന്റിന് 30,600 രൂപയാണ് വില. നോവ 3i 4ജിബി റാം 128ജിബി സ്‌റ്റോറേജ് വാരിയന്റിന് 20,400 രൂപയാണ് വില.ഫിംഗര്‍പ്രിന്റ് സെന്‍സറുകളും ഉണ്ട്. 3,340 എംഎഎച്ചാണ് ബാറ്ററി. ആമസോണിലും ഫോണ്‍ ലഭ്യമാണ്.

 

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*