ഹസാര്‍ഡിനായി 190 മില്യണ്‍ യൂറോയുടെ ബിഡുമായി റയല്‍ മാഡ്രിഡ്..!!

ക്രിസ്റ്റ്യാനോ റോണാള്‍ഡോ പോയ ഒഴിവ് നികത്താന്‍ നെട്ടോട്ടം ഓടുകയാണ് സ്പാനിഷ് വമ്പന്‍ മാരായ റയല്‍ മാഡ്രിഡ്. നെയ്മര്‍ പി.എസ്.ജിയില്‍ തുടരുകയാണെന്ന് അറിയച്ചതോടുകൂടെ ഹസാര്‍ഡിനായുള്ള നീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

ചെല്‍സിയുടെ ബെല്‍ജിയന്‍ വിങ്ങറായ ഹസാര്‍ഡിനെ ക്യാംപിലെത്തിക്കാന്‍ 190 മില്യണ്‍ യൂറോയുടെ ബിഡ് റയല്‍ മാഡ്രിഡ് സമര്‍പ്പിച്ചതായി ലെ10സ്‌പോര്‍ട്ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഹസാര്‍ഡിനൊപ്പം ചെല്‍സിയില്‍ നിന്ന് ബെല്‍ജിയം താരം തന്നെയായ തിബോ കുര്‍ട്ടോയേയും സ്വന്തമാക്കാന്‍ റയല്‍ ഒരുങ്ങുന്നുണ്ട്.

കുര്‍ട്ടോക്ക് ഒരു പകരക്കാരനെ ചെല്‍സി കണ്ടെത്തുന്നത് വരെ കാത്തിരിക്കുകയാണ് റയല്‍ എന്നാണ് മാധ്യമ വാര്‍ത്തകള്‍. ഈ തുകയ്ക്കാണ് ഹസാര്‍ഡ് റയലിലെത്തുന്നതെങ്കില്‍ നെയ്മറിന്റെ റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുക തകരാതെ നിലനില്‍ക്കും. 263 മില്യണ്‍ ഡോളര്‍ ആയിരുന്നു നെയ്മറിന്റെ ട്രാന്‍സ്ഫര്‍ തുക.

അതില്‍ നിന്നും 40 മില്യണ്‍ ഡോളറോളം കുറവാണ് ഹസാര്‍ഡിനായി റയല്‍ മുടക്കുന്ന തുക. ചെല്‍സിക്ക് വേണ്ടി 300 മത്സരങ്ങള്‍ കളിച്ച ഹസാര്‍ഡ് 89 ഗോളുകളും 70 അസിസ്റ്റുകളും നേടിയിട്ടുണ്ട്. ഹസാര്‍ഡ് കൂടെ എത്തിയാല്‍ റയലിന്റെ മുന്നേറ്റ നിര കൂടുതല്‍ കരുത്തമാവും. ബാഴ്‌സിലോണയും ഹസാര്‍ഡിനായി ചരട് വലികള്‍ നടത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*