Breaking News

ഗൂഗിളിന്​ 500 കോടി ഡോളര്‍ പിഴ; പിഴ ഈടാക്കാന്‍ കാരണം ഇതാണ്..!!

ടെക്​ ഭീമനായ ഗൂഗിളിന്​ യുറോപ്യന്‍ യൂനിയന്‍ വന്‍ പിഴ ചുമത്തി. വിശ്വാസ ലംഘനം നടത്തിയതിനാണ്​ ഗുഗിളിന് 500 കോടി ഡോളര്‍ പിഴശിക്ഷ യൂറോപ്യന്‍ യൂനിയന്‍ വിധിച്ചത്​. ആന്‍ഡ്രോയിഡ്​ വിപണിയിലെ ആധിപത്യം വിപണിയിലെ മറ്റുള്ളവരെ മറികടക്കാന്‍ ശ്രമിച്ചുവെന്നാണ്​ ആരോപണത്തിലാണ്​ യുറോപ്യന്‍ യൂനിയന്‍ ഗൂഗിളിനെതിരെ നടപടിയെടുത്തിരിക്കുന്നത്​.

ആന്‍ഡ്രോയിഡ്​ വഴി സ്വന്തം ആപുകള്‍ ഇന്‍സ്​റ്റാള്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നാണ്​ ഗൂഗിളിനെതിരായ പ്രധാനമായ ആരോപണം.  ഉദാഹരണമായി പ്ലേ സ്​റ്റോര്‍ ഉപയോഗിക്കണമെങ്കില്‍ ഗൂഗിളി​​​െന്‍റ തന്നെ സെര്‍ച്ച്‌​ എന്‍ജിനും ബ്രൗസര്‍ ആപും നിര്‍ബന്ധമായും ഇന്‍സ്​റ്റാള്‍ ചെയ്​തിരിക്കണം. ഇത്തരത്തില്‍ വിപണിയിലെ ആധിപത്യം ഉപയോഗിച്ച്‌​ സ്വന്തം ആപുകള്‍ ഗൂഗിള്‍ പ്രചരിപ്പിച്ചുവെന്നായിരുന്നു പരാതി.

കണക്കുകളനുസരിച്ച്‌​ ലോകത്തെ മൊബൈല്‍ ഫോണുകളില്‍ 76.99 ശതമാനത്തിലും ഉപയോഗിക്കുന്നത്​ ആന്‍ഡ്രോയിഡ്​ സോഫ്​റ്റ്​വെയറാണ്​. ​18.91 ശതമാനം ആളുകള്‍ ​ആപ്പിളി​​​െന്‍റ ​െഎ.ഒ.എസ്​ സോഫ്​റ്റ്​വെയര്‍ ഉപയോഗിക്കുന്നു. 0.47 ശതമാനം പേര്‍ മാത്രമാണ്​ വിന്‍ഡോസ്​ ​സോഫ്​റ്റ്​വെയര്‍ ഉപയോഗിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*