ജാഗ്രത : ശക്തമായ കാറ്റിനുസധ്യതയെന്നു കാലാവസ്ഥാകേന്ദ്രത്തിന്‍റെ മുന്നറിയപ്പ്…

കേരളത്തി​​െന്‍റ തീരദേശ മേഖലകളില്‍ ശക്തമായ കാറ്റിന്​ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരള തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ടെന്നാണ്​ മുന്നറിയിപ്പ്​.ശക്തമായ കാറ്റുവീശുന്നതിനാല്‍ ലക്ഷദ്വീപ് തീരങ്ങളിലും, അറബി കടലി​​െന്‍റ തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുണ്ട്​.

അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപ് തീരങ്ങളിലും, അറബി കടലി​​െന്‍റ മധ്യ-തെക്ക്-പടിഞ്ഞാറ് ഭാഗത്തും, വടക്കു ഭാഗത്തും മത്സ്യബന്ധത്തിന് പോകരുതെന്നും അടുത്ത 24 മണിക്കൂറില്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ   മുന്നറിയിപ്പ്​.ശനിയാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയില്‍ രണ്ട് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. പലയിടങ്ങളിലും കനത്ത നാശനഷ്ടങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.ശനിയാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയില്‍ രണ്ട് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. പലയിടങ്ങളിലും കനത്ത നാശനഷ്ടങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*