എത്ര ശ്രമിച്ചിട്ടും സൈന്യത്തില്‍ ചേരാന്‍ കഴിഞ്ഞില്ല; ഭഗത്സിങ് ആരാധകനായ യുവാവ് ഒടുവില്‍ ചെയ്തത്…

സൈന്യത്തില്‍ ചേരാനുള്ള പ്രവേശന പരീക്ഷയില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതിനെ 24 കാരന്‍ ഫേസ്ബുക്ക് ലൈവിലെത്തി ജീവനൊടുക്കി. ആഗ്ര സ്വദേശിയായ മുന്നകുമാര്‍ എന്ന ബി.എസ്.സി ബിരുദധാരിയാണ് ജീവനൊടുക്കിയത്.

ബുധനാഴ്ച രാവിലെ ആയിരുന്നു സംഭവം. 1.09 മിനിട്ട് നീണ്ടു നില്‍ക്കുന്ന ഫേസ്ബുക്ക് ലൈവിലെത്തിയാണ് താന്‍ ജീവനൊടുക്കാന്‍ പോകുന്ന വിവരം യുവാവ് പുറത്തു വിട്ടത്. 2750 ഓളം പേര്‍ വീഡിയോ കണ്ടുവെങ്കിലും കുടുംബത്തെയോ ബന്ധപ്പെട്ടവരെയോ ആരും വിവരം അറിയിച്ചില്ല.

യുവാവിന്റെ മുറിയില്‍ നിന്നും ആറുപേജുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സൈനീക പ്രവേശന പരീക്ഷ വിജയിക്കാന്‍ കഴിയാത്തതിനാലാല്‍ താന്‍ നിരാശനാണെന്നും രക്ഷിതാക്കളെ താന്‍ നിരാശനാക്കിയെന്നും കുറിപ്പില്‍ പറയുന്നു.

സൈനീക സേവനമെന്നത് ഭഗത് സിങിന്റെ കടുത്ത ആരാധകനായിരുന്ന മുന്നയുടെ സ്വപ്നമായിരുന്നുവെന്ന് സഹോദരന്‍ പറയുന്നു. കഴിഞ്ഞ അഞ്ചു തവണയായി നിരന്തരം സൈനീക പ്രവേശനത്തിന് ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*