ഇ കൊമേഴ്സ് സ്ഥാപനങ്ങള്‍ നല്‍കുന്ന വന്‍ വിലക്കുറവിനും ഓഫറുകള്‍ക്കും നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം…

ഇ കൊമേഴ്സ് സ്ഥാപനങ്ങള്‍ നല്‍കുന്ന വന്‍ വിലക്കുറവിനും ഓഫറുകള്‍ക്കും നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇത് സംബന്ധിച്ച്‌ കരട് പോളിസി വിലയിരുത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍ഇതോടെ ഫ്ലിപ്കാര്‍ട്ട് ആമസോണ്‍ എന്നീ ഓണ്‍ലൈന്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഓഫറുകള്‍ നല്‍കുന്നതില്‍ നിയന്ത്രണം വന്നേക്കും. ആഗോള ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ ഇന്ത്യയെ ലക്ഷ്യം വക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമ നിര്‍മാണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.ഈ കോമേഴ്സ് മേഖലക്ക് പ്രത്യേക നിയമം കൊണ്ടുവരാനാണ് തീരുമാനിച്ചിരികുന്നത്. ഈ മേഖലയില്‍ 49 ശതമാനം വിദേശ നിക്ഷേപമാണ് അനുവദിക്കുക.ഓണ്‍ലൈന്‍ വാണിജ്യ സൈറ്റുകള്‍ വഴി വിപണനം ചെയ്യുന്നത് ഇന്ത്യന്‍ നിര്‍മ്മിത ഉല്‍പന്നങ്ങളായിരിക്കണം എന്നും കരടില്‍ നിര്‍ദേശം ഉണ്ട്. ഇത് ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാകാനാണ് സാധ്യത.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*