ദിലീപിനെതിരെ ഒരു ചുക്കും ചെയ്യില്ലെന്ന് വ്യക്തമായി; മോഹന്‍ലാലിനെതിരെ ആക്രമിക്കപ്പെട്ട നടി രംഗത്ത്, നടിയുടെ വാക്കുകള്‍ ഇങ്ങനെ…

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട വിഷയുമായി ബന്ധപ്പെട്ട് അമ്മയില്‍ നിന്നും പുറത്താക്കിയ നടന്‍ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശക്തമായതോടെ വിശദീകരണവുമായി പ്രസിഡന്റ് മോഹന്‍ലാല്‍ പത്രസമ്മേളനം നടത്തിയിരുന്നു.

എന്നാല്‍, ദിലീപിനെ ന്യായീകരിക്കുന്ന രീതിയിലായിരുന്നു മോഹന്‍ലാലിന്റെ പത്രസമ്മേളനം. മോഹന്‍ലാലിന്റെ നിലപാടുകളില്‍ ആക്രമിക്കപ്പെട്ട നടിക്ക് അമര്‍ഷമുണ്ടെന്ന് നടി രമ്യ നമ്ബീശന്‍ പറയുന്നു. വാക്കാല്‍ പരാതി നല്‍കിയാല്‍ അമ്മ പരിഗണിക്കില്ലേ എന്നാണ് ആക്രമിക്കപ്പെട്ട നടി തന്നോട് ചോദിച്ചതെന്ന് രമ്യ നമ്ബീശന്‍ പറയുന്നു.

‘അമ്മ എന്റെ കുടുംബമാണെങ്കില്‍ വാക്കാലുള്ള പരാതി മതിയായിരുന്നില്ലേ? അവര്‍ എന്നോട് പറഞ്ഞത് സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാമെന്നും പരിഹാരം കണ്ടെത്താമെന്നുമാണ്. ചിലപ്പോള്‍ അവര്‍ അന്വേഷിച്ച്‌ കാണും. അപ്പോള്‍ ആരോപണവിധേയന്‍ അത് തളളിക്കളഞ്ഞ് കാണും. ഇപ്പോള്‍ ഞാന്‍ പ്രസിഡന്റിന്റെ ന്യായീകരണം കേട്ടു. ഞാന്‍ പരാതി എഴുതി കൊടുത്തിരുന്നെങ്കിലും അയാള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് ഇതോടെ മനസ്സിലായി.’ – എന്ന് ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞതായി രമ്യ നമ്ബീശന്‍ പറയുന്നു.

വാര്‍ത്ത സമ്മേളനത്തിലൂടെ അമ്മ ആരോടൊപ്പമാണ് നില്‍ക്കുന്നതെന്ന് വ്യക്തമായതായി രമ്യ നമ്ബീശന്‍ പറഞ്ഞു. വിവേചനം അംഗീകരിക്കാനികില്ല. ചിലര്‍ക്കുവേണ്ടി മാത്രം പ്രത്യേക നിയമങ്ങള്‍ കൊണ്ടുവരുകയാണ്.’-രമ്യ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*