ധോണി വിരമിക്കില്ല; അംപയറുടെ പക്കല്‍ നിന്നും പന്ത് വാങ്ങിയതിന്റെ കാരണം വെളിപ്പെടുത്തി…

ധോണി അംപയറുടെ കൈയില്‍ നിന്നും പന്ത് വാങ്ങിയത് വിരമിക്കാന്‍ വേണ്ടിയാണെന്ന പ്രചരണങ്ങളെ തള്ളി ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രി. 45 ഓവര്‍ എറിഞ്ഞതിന് ശേഷം പന്തിന് വന്ന തേയ്മാനം ബൗളിങ് കോച്ചായ ഭാരത് അരുണിനെ കാണിക്കാനാണ് ധോണി അംപയറുടെ കൈയില്‍ നിന്നും പന്ത് വാങ്ങിയതെന്ന് രവിശാസ്ത്രി പറഞ്ഞു.

കളിയുടെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും ധോണി വിരമിക്കുമെന്ന സോഷ്യല്‍മീഡിയ ഊഹാപോഹങ്ങളോട് ശാസ്ത്രി പ്രതികരിച്ചത് ഇപ്രകാരമായിരുന്നു. ‘അതെല്ലാം അസംബന്ധമാണ്, എം.എസ് എങ്ങോട്ടും പോകുന്നില്ല’

മൂന്നാമത്തെ ഏകദിനത്തിന് ശേഷം അംപയര്‍മാരായ ബ്രൂസ് ഓക്‌സെന്‍ഫോര്‍ഡില്‍ നിന്നും മൈക്കല്‍ ഗഫില്‍ നിന്നും ധോണി പന്ത് വാങ്ങുന്നതാണ് വിരമിക്കുന്നുവെന്ന പ്രചാരണങ്ങള്‍ക്ക് കാരണം. 2014ല്‍ ആസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിന് ശേഷം ധോണി ഗ്രൗണ്ടില്‍ നിന്ന് സ്റ്റംപുകളെടുത്തിരുന്നു. ഇതിന് പിന്നാലെ വിരമിക്കുകയും ചെയ്തിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*