ദിലീപ് വിഷയം: യുവനടിമാരുടെ രാജിയെക്കുറിച്ചു പ്രതികരിച്ചു അമ്മ പ്രസിഡന്‍റെ…

ദിലീപിനെ തിരിച്ചെടുത്ത സാഹചര്യത്തില്‍ എഎംഎംഎയോടുള്ള പ്രതിഷേധം രേഖപ്പെടുത്തി നാല് യുവനടിമാര്‍ രാജിവെച്ചതിനെക്കുരറിച്ചു അമ്മ പ്രസിഡന്‍റെ.നടിമാരുടെ രാജിയ്ക്ക് ശേഷം പല വിമര്‍ശനങ്ങളും തലപൊക്കിയിരുന്നു. എന്നാല്‍ നാല് പേര്‍ രാജി വെച്ചിട്ടില്ലെന്നും രണ്ട് പേര്‍ മാത്രമേ രാജി വെച്ചിട്ടുള്ളുവെന്നും മോഹന്‍ലാല്‍ പറഞ്ഞിരിക്കുകയാണ്.നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പുറത്താക്കിയെങ്കിലും അടുത്തിടെ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ തിരിച്ചെടുക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ അമ്മയില്‍ നിന്നും ഭാവന, രമ്യ നമ്ബീശന്‍, ഗീതു മോഹന്‍ദാസ്, മ കല്ലിങ്കല്‍ എന്നിവര്‍ രാജിവെച്ചിരുന്നു.

വനിതാ സംഘടനയായ വുമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു നടിമാര്‍ രാജി വെക്കുന്നതായി അറിയിച്ചിരുന്നത്.ആ പെണ്‍കുട്ടിയുടെ ജീവിതത്തില്‍ അച്ഛന്‍ മരിച്ച സമയത്തും അല്ലാത്തപ്പോഴുമെല്ലാം സഹായം ചെയ്ത് കൊണ്ടിരിക്കുന്നതാണ്. കേസിനും മറ്റുമുള്ള കാര്യങ്ങള്‍ക്ക് സഹായിച്ചില്ലെങ്കിലും ബാക്കി എല്ലാ കാര്യങ്ങളിലും നടിയെ സംഘടന സാഹയിക്കുന്നുണ്ടെന്നും താരം പറയുന്നു. അക്രമത്തെ അതിജീവിച്ച നടി നടന്‍ ദിലീപിനെതിരെയോ മറ്റാര്‍ക്കെങ്കിലുമെതിരെയോ പരാതി നല്‍കിയിട്ടില്ല.

നടന്‍ കാരണം അവസരം നഷ്ടപ്പെട്ടെന്നോ മറ്റെന്തെങ്കിലും പരാതികളോ ഇതുവരെ കിട്ടിയില്ലെന്നും അങ്ങനെ എന്തെങ്കിലും പരാതി നല്‍കിയിട്ടില്ലെന്നും,അമ്മയില്‍ നിന്നും നാല് പേര്‍ രാജി വെച്ചു എന്നു പറയുന്നത് സത്യമല്ല. കാരണം അതില്‍ രണ്ട് പേര്‍ മാത്രമേ രാജി കത്ത് നല്‍കിയിട്ടുള്ളു.  എല്ലായിടത്തും പുരുഷ മേധാവിത്വമാണെന്നാണ് പറയുന്നത്. എന്നാല്‍ സംഘടന പുരുഷമേധാവിത്വമാണെന്ന് പറയരുതെന്നും മോഹന്‍ലാല്‍ പറയുന്നു. അവര്‍ക്ക് എന്തെങ്കിലും പരാതി ഉണ്ടായിരുന്നെങ്കില്‍ അത് സംഘടനയ്ക്കുള്ളിലായിരുന്നു പറയേണ്ടിയിരുന്നത്. അല്ലാതെ പുറത്ത് പോയി പറഞ്ഞിട്ട് ഇത് എനിക്ക് അവിടെ പറയാന്‍ പറ്റില്ലായിരുന്നു എന്ന് പറഞ്ഞിട്ട് എന്ത് കാര്യമാണുള്ളതെന്നും മോഹന്‍ലാല്‍ ചോദിക്കുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*