റൊണാള്‍ഡോ റയല്‍ വിടാനുണ്ടായ കാരണം ഇതാണ്; വെളിപ്പെടുത്തലുമായി റയല്‍ മാഡ്രിഡ്‌ലെ സഹതാരം..!!

ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ വിടാനുണ്ടായ കാരണം വെളിപ്പെടുത്തി സഹതാരം രംഗത്ത്. ഫുട്‌ബോളിന്റെ ഏറ്റവും വലിയ തലത്തില്‍ തുടരാന്‍ റൊണാള്‍ഡോ ആഗ്രഹിക്കുന്നതായും അതിനാലാണ് അദ്ദേഹം ഇപ്പോള്‍ റയല്‍ മാഡ്രിഡില്‍ നിന്ന് യുവന്റസിലേക്കെത്താന്‍ തീരുമാനമെടുത്തതെന്നും മുന്‍ ബ്രസീല്‍ താരവും റയല്‍ മാഡ്രിഡില്‍ റൊണാള്‍ഡോയുടെ സഹതാരവുമായിരുന്ന കക്ക വെളിപ്പെടുത്തി.

റൊണാള്‍ഡോ യുവന്റസിലെത്തിയതിനെക്കുറിച്ച് ഒമ്‌നി സ്‌പോര്‍ട്ടിനോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞയാഴ്ചയാണ് റയല്‍ വിട്ട് റൊണാള്‍ഡോ യുവന്റസിലെത്തിയത്. ‘ ക്രിസ്റ്റ്യാനോ വളരെയധികം പരിചയസമ്പത്തുള്ള താരമാണ്. യുവന്റസിലേക്ക് മാറാനുള്ള തീരുമാനം ഒത്തിരി ആലോചനകള്‍ക്ക് ശേഷമായിരിക്കണം അദ്ദേഹം കൈക്കൊണ്ടത്.

റയല്‍ മാഡ്രിഡിന് വേണ്ടി നേടാവുന്നതൊക്കെ താന്‍ നേടി ഇനി പുതിയ പരീക്ഷണങ്ങള്‍ക്ക് സമയമായി എന്നൊരു ചിന്തയായിരിക്കണം റോണോയെ ടീം മാറാന്‍ പ്രേരിപ്പിച്ചത്. അദ്ദേഹത്തിനൊപ്പം കളിക്കുന്നതും പരിശീലിക്കുന്നതും ഏതൊരു ഫുട്‌ബോളര്‍ക്കും അഭിമാനം നല്‍കുന്ന കാര്യമാണ്.

എനിക്കും അതിന് അവസരം ലഭിച്ചിട്ടുണ്ട്. റയല്‍ മാഡ്രിഡില്‍ നാല് വര്‍ഷത്തോളം റോണോയ്‌ക്കൊപ്പം താന്‍ കളിച്ചു, അത് കൊണ്ട് തന്നെ എത്രത്തോളം കഠിനാധ്വാനിയും, പ്രൊഫഷണലുമാണ് റൊണാള്‍ഡോയെന്ന് തനിക്ക് നന്നായിട്ടറിയാം. ഒരു കാര്യം ഉറപ്പാണ്, ലോകം കണ്ട എക്കാലത്തെയും മികച്ച ഫുട്‌ബോളറായി റൊണാള്‍ഡോ എന്നും അറിയപ്പെടും’. കക്ക പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*