ചിലിയില്‍ പതിനാലായിരത്തോളം ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചു…

ചിലിയില്‍ പതിനാലായിരത്തോളം ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചു. . ബാങ്കുകള്‍ അടിയന്തരമായി കാര്‍ഡ് റദ്ദ് ചെയ്യാനുള്ള ശ്രമത്തിലാണ്. ഷാഡോ ബ്രോക്കേഴ്‌സ് എന്ന പേരിലുള്ള ഹാക്കിങ് കൂട്ടായ്മയാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് ബാങ്കിന്റെ ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നുള്ള സൂചന. ഇവര്‍ മുന്‍പ് 2016ല്‍ അമേരിക്കയുടെ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയുടെ സൈറ്റ് ഹാക്ക് ചെയ്തിട്ടുണ്ട്.സെന്റന്‍ഡര്‍ , ഇറ്റവ്, സ്കോട്ടിയബാങ്ക്, ബാങ്കോ ഡി ചിലി എന്നീ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് നേരെയാണ് സൈബര്‍ ആക്രമണം ഉണ്ടായത്. നഷ്ടം എത്രയാണെന്ന് ഇതുവരെ ബാങ്കുകള്‍ പുറത്ത് വിട്ടിട്ടില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*