ചെന്നൈയില്‍ പതിനൊന്നുകാരിയെ പീഡിപ്പിച്ചത് പ്രസവ സമയത്ത് സ്ത്രീകളെ മയക്കുന്ന മരുന്ന് കുത്തിവെച്ച്‌; 66കാരന്‍ കുതന്ത്രം പഠിച്ചത് ഇങ്ങനെ…

ചെന്നൈയില്‍ പതിനൊന്നുകാരിയെ 66കാരന്‍ ലൈംഗികമായി പീഡിപ്പിച്ചത് പ്രസവ സമയത്ത് സ്ത്രീകളെ മയക്കാന്‍ ഉപയോഗിക്കുന്ന മരുന്ന് കുത്തിവച്ച്‌. ചെന്നൈയിലെ ഒരു അപ്പാര്‍ട്ട്മെന്റെില്‍ സെക്യൂരിറ്റിയായി ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍. ഇതേ അപ്പാര്‍ട്ട്മെന്റില്‍ വച്ചാണ് കുട്ടിയെ മയക്കു മരുന്ന് കുത്തി വച്ച്‌ പീഡിപ്പിച്ചത്. മുന്‍പ് ഒരു സ്വകാര്യ ആശുപത്രിയില്‍ സെക്യൂരിറ്റിയായി ഇയാള്‍ ജോലി ചെയ്തിരുന്നു.

അവിടെ നിന്നുമാണ് പ്രസവ സമയത്ത് സ്ത്രീകളെ മയക്കാന്‍ ഉപയോഗിക്കുന്ന മരുന്നിനെ കുറിച്ചും സിറിഞ്ച് ഉപയോഗിച്ച്‌ അത് ശരീരത്തില്‍ കുത്തിവെക്കുന്ന രീതിയും ഇയാള്‍ പഠിച്ചത്.പെണ്‍കുട്ടിയുടെ ശരീരത്തില്‍ മരുന്ന് കുത്തിവെച്ച സിറിഞ്ച് പൊലീസ് അപ്പാര്‍ട്ട്മെന്റില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് പുറമേ അപ്പാര്‍ട്ട്മെന്റിലുള്ള ഇലക്‌ട്രീഷ്യന്‍, പ്ലംബര്‍, അറ്റകുറ്റപണി ചെയ്യുന്ന ആള്‍ എന്നിവരേയും സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവരും കുട്ടിയെ ക്രൂരമായ ബലാല്‍സംഗത്തിന് ഇരയാക്കിയിരുന്നു.

കുട്ടിയും കുടുംബവും നാളുകളായി അപ്പാര്‍ട്ട്മെന്റിലാണ് താമസം. കഴിഞ്ഞ കുറേ മാസങ്ങളായി കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് സൂചന. 66കാരനായ പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ബാക്കിയുള്ളവരെ വിളിച്ച്‌ വരുത്തുകയും ഇവര്‍ കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയുമായിരുന്നു. അപ്പാര്‍ട്ട്മെന്റിന്റെ പലഭാഗത്ത് വച്ചാണ് ഇവര്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നത്. മാത്രല്ല മൊബൈലിലെ ദൃശ്യങ്ങള്‍ കാട്ടി കുട്ടിയെ നിരന്തരം ബ്ലാക്മെയില്‍ ചെയ്തിരുന്നു.

കുട്ടിക്ക് ജന്മനാ കേള്‍വിക്കുറവുണ്ടായിരുന്നു.ഇതു കൂടി മുതലെടുത്താണ് പ്രതികള്‍ കുട്ടിയെ ഉപയോഗിച്ചിരുന്നത്. 66കാരനടക്കം 17 പേരെയാണ് കേസുമായി ബന്ധപ്പെട്ട് പേലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെ തുടര്‍ച്ചയായി ഇവര്‍ കുട്ടിയെ ബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നു. സമ്മര്‍ദ്ദം സഹിക്ക വയ്യാതെ മൂത്ത സഹോദരിയോട് ഉണ്ടായ വിവരങ്ങള്‍ കുട്ടി തുറന്ന് പറഞ്ഞപ്പോഴാണ് പീഡന വിവരം പുറം ലോകമറിയുന്നത്.

ഇതേ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ വിവരമറിയിക്കുകയും വൈകാതെ തന്നെ പ്രതികള്‍ അറസ്റ്റിലാകുകയുമായിരുന്നു. ജൂലൈ 31 വരെ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*