ചരിത്ര സ്മാരകമായ താജ് മഹലിനോടുള്ള കേന്ദ്രസര്‍ക്കാറിന്‍റെ അവഗണനക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി…

ലോകാത്ഭുതങ്ങളില്‍ ഒന്നായ ആഗ്രയിലെ താജ് മഹലിനോടുള്ള കേന്ദ്രസര്‍ക്കാറിന്‍റെ അവഗണനക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ഒന്നുകില്‍ ഈ സ്മാരകം അടച്ചു പൂട്ടുകയോ അല്ലെങ്കില്‍ പൊളിച്ചുനീക്കുകയോ പുനര്‍നിര്‍മിക്കുകയോ ചെയ്യണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

ചരിത്ര സ്മാരകത്തിന്‍റെ അറ്റകുറ്റപണി സമയബന്ധിതമായി നിര്‍വഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജിയിലാണ് കേന്ദ്രസര്‍ക്കാറിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചത്.താ​ജ്മ​ഹ​ലി​ല്‍ സ​മ​യ​ബ​ന്ധി​ത​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി നി​ര്‍​വ​ഹി​ക്കു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം.

താ​ജ്മ​ഹ​ലി​നെ മ​ലി​ന​പ്പെ​ടു​ത്തു​ന്ന കേ​ന്ദ്ര​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ പ്ര​ത്യേ​ക ക​മ്മി​റ്റി​യെ നി​യോ​ഗി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. താ​ജ്മ​ഹ​ലി​നെ എങ്ങനെ സം​ര​ക്ഷി​ക്കാ​മെ​ന്ന് നി​ര്‍​ദേ​ശി​ക്ക​ണ​മെ​ന്നും ക​മ്മി​റ്റി​യോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ഈ​ഫ​ല്‍ ട​വ​റി​നെ​ക്കാ​ള്‍ മ​നോ​ഹ​ര​മാ​ണ് താ​ജ്മ​ഹ​ല്‍ എ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. യു​റോ​പ്പി​ലെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​കേ​ന്ദ്ര​മാ​ണ് ഈ​ഫ​ല്‍ ട​വ​ര്‍.

നി​ര​വ​ധി പേ​രാ​ണ് ഈ​ഫ​ല്‍ ട​വ​ര്‍ കാ​ണാ​ന്‍ എ​ത്തു​ന്ന​ത്. എ​ന്നാ​ല്‍ ന​മ്മു​ടെ താ​ജ് മ​ഹ​ല്‍ അ​തി​നേ​ക്കാ​ള്‍ മ​നോ​ഹ​ര​മാ​ണ്. മി​ക​ച്ച രീ​തി​യി​ല്‍ പ​രി​പാ​ലി​ച്ചാ​ല്‍ വി​ദേ​ശ നാ​ണ്യം വ​ര്‍​ധി​പ്പി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് സാ​ധി​ക്കു​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.താജിന്‍റെ പരിപാലനത്തില്‍ വീഴ്ച വരുത്തിയ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഒാഫ് ഇന്ത്യയെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.

.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*