സെലിബ്രറ്റി വിവാഹത്തിലെ കല്ല്യാണ ചെക്കനെ മണ്ഡപത്തില്‍ നിന്ന് പോലീസ് പൊക്കി; പിന്നീട് നടന്നത് നാടകീയ രംഗങ്ങള്‍…

ബോളിവുഡ് സൂപ്പര്‍താരത്തിന്‍റെ മകന്‍റെ വിവാഹം മുടങ്ങി. മിഥുന്‍ചക്രബര്‍ത്തിയുടെ മകന്‍ മഹാക്ഷയുടെ വിവാഹമാണ് വരനെ അന്വേഷിച്ച് വിവാഹ മണ്ഡപത്തിലേക്ക് പോലീസ് എത്തിയതോടെ മുടങ്ങിയത്.ഇന്നലെ ഊട്ടിയിലെ ആഡംബര ഹോട്ടലിലായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്.എന്നാല്‍ പോലീസ് എത്തിയതിന് പിന്നാലെ പെണ്‍വീട്ടുകാര്‍ വിവാഹം വേണ്ടെന്ന് വെച്ച് അവസാന നിമിഷം പിന്തിരിയുകയായിരുന്നു.

ഊട്ടി നീലഗിരിയിലെ ഉദകമണ്ഡലം ഹോട്ടലിലായിരുന്നു വിവാഹവേദി. എന്നാല്‍ ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന വേദിയിലേക്കായിരുന്നു പോലീസ് എത്തിയത്.  സംഭവം പീഡനക്കേസാണെന്നും വരന്‍ തന്നെയാണ് പ്രതിയെന്നും മനസ്സിലാക്കിയതോടെ പെണ്‍വീട്ടുകാര്‍ ശനിയാഴ്ച വിവാഹം റദ്ദാക്കി. വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്യുകയും ഗര്‍ഭം അലസിപ്പിക്കാനായി പെണ്‍കുട്ടിക്ക് മരുന്നു നല്‍കിയെന്നുമാണ് മഹാക്ഷയ്ക്കും മാതാവ് യോഗിതാ ബാലിക്കും എതിരേ വന്നിരിക്കുന്ന കേസ്.

രണ്ടുപേരും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഊട്ടിയിലെ ആഡംബര ഹോട്ടലിലെ വിവാഹവേദിയില്‍ പോലീസ് അന്വേഷിച്ചെത്തിയത്. ബോംബെ ഹൈക്കോതിയാണ് മഹാക്ഷയ് യുടേയും യോഗിതാബാലിയുടെയും ജാമ്യ ഹര്‍ജി തള്ളിയത്.  ഇതിനിടയിലാണ് പോലീസ് കല്യാണപ്പന്തലില്‍ എത്തിയത്. വിവാഹവാഗ്ദാനം നല്‍കി നാലു വര്‍ഷത്തോളം തന്നെ മഹാക്ഷയ് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി.

ഗര്‍ഭിണിയായപ്പോള്‍ അത് അലസിപ്പോകാന്‍ മരുന്നു കഴിപ്പിച്ചെന്നും പരാതിയിലുണ്ട്. മകനുമായി ബന്ധം തുടര്‍ന്നാല്‍ വിവരം അറിയുമെന്ന് യോഗിതാബാലി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് തനിക്ക് മുംബൈയില്‍ നിന്നും ദില്ലിയിലേക്ക് മാറേണ്ടി വന്നിരിക്കുകയാണെന്നും യുവതി പറഞ്ഞു. ജൂലൈ ഏഴിനായിരുന്നു മഹാക്ഷേയ്‌യും മദാലസാ ശര്‍മ്മ എന്ന ഭോജ്പൂരി നടിയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*