ബി.ജെ.പിയെ പരിഹസിച്ച്‌​ മമത; പന്തല്‍ പോലും കെട്ടാനറിയാത്തവര്‍ എങ്ങനെ രാജ്യം കെട്ടിപ്പടുക്കും​?

അധികാരത്തില്‍ നിന്ന് ബി.ജെ.പിയെ​ താഴെയിറക്കുമെന്ന ശപഥവുമായി പശ്​ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 2019ലെ പൊതു തെരഞ്ഞടുപ്പില്‍ ബി.​െജ.പിക്ക്​ വന്‍ തിരിച്ചടി നേരിടുമെന്നും 100 സീറ്റില്‍ താഴേക്ക്​ ചുരുങ്ങുമെന്നും മമത പ്രധാനമന്ത്രിക്ക്​ മുന്നറിയിപ്പ്​ നല്‍കി.

ബി.ജെ.പിയുടെ പരാജയത്തിലേക്ക്​ ബംഗാള്‍ വഴി തെളിയിക്കുമെനനും മമത പറഞ്ഞു. ഒരു പന്തല്‍ പോലും നിര്‍മിക്കാനറിയാത്തവര്‍ എങ്ങനെയാണ്​ രാജ്യം കെട്ടിപ്പടുക്കുക എന്ന്​ മമത പരിഹസിച്ചു. കഴിഞ്ഞ ആഴ്​ച മിഡ്​നാപൂരില്‍ മോദി പ​െങ്കടുത്ത റാലിക്ക്​ വേണ്ടി നിര്‍മിച്ച ​പന്തല്‍ പൊളിഞ്ഞു വീണിരുന്നു. സംഭവത്തില്‍ 90ഒാളം പേര്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​തു.

1993ലുണ്ടായ വെടിവെപ്പില്‍ 13 പ്രവര്‍ത്തക​ര്‍ കൊല്ലപ്പെട്ട സംഭവത്തി​​െന്‍റ രക്​തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച്‌​ വിക്​ടോറിയ ഹൗസിനു പുറത്ത്​ നടന്ന മെഗാ റാലിയില്‍ സംസാരിക്കുകയായിരുന്നു മമത. ‘ബി.ജെ.പിയെ മാറ്റൂ; രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട്​ തൃണമൂല്‍ കോണ്‍ഗ്രസ്​ ആഗസ്​ത്​ 15 മുതല്‍ പ്രചാരണം തുടങ്ങും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*