Breaking News

ബിഗ്‌ ബോസില്‍ രഞ്ജിനിയുടെ ചറപറ വര്‍ത്തമാനം നിര്‍ത്താന്‍ സാബു ചെയ്തത്…?? പരാതി നല്‍കിയ അര്‍ച്ചനയാണ് പിന്നീട്….?

ബിഗ്‌ ബോസില്‍ പത്തൊമ്പതാം ദിവസത്തെ കോടതിയാണ് പ്രധാന ഹൈലൈറ്റ്. അനൂപും സാബുവും പോവരുതെന്നാണ് ആഗ്രഹമെന്ന് സുരേഷ് പറഞ്ഞു. അത് തന്നെ ബഷീറും അഭിപ്രായപ്പെട്ടു. ശ്രീലക്ഷിയും ഹിമയും പോകുന്നതില്‍ രണ്ടു പേര്‍ക്കും കുഴപ്പമൊന്നുമില്ലായിരുന്നു.

പിന്നീട് അതിഥിയും ശ്രീലക്ഷ്മിയും തമ്മിലുള്ള സംസാരം കണ്ടു. വീട്ടിലെ ഒരംഗത്തെ കുറിച്ചായിരുന്നു ഇരുവരും ചര്‍ച്ച ചെയ്തതത്. എന്നാല്‍ ആരാണ് അതെന്ന് അവര്‍ പേരെടുത്ത് പറഞ്ഞില്ല. പിന്നാലെ കഴിഞ്ഞ ദിവസം പിരിഞ്ഞ കോടതി വീണ്ടും ആരംഭിച്ചു. തനിക്ക് പരാതിയില്ലെന്ന് പറഞ്ഞ ഷിയാസിനെ ആയിരുന്നു ആദ്യം വിസ്തരിച്ചത്. എന്നാല്‍ പ്രതിക്കൂട്ടിലെത്തിയ ഷിയാസ് തനിക്ക് ഫുഡ് കിട്ടുന്നില്ലെന്ന് പരാതിപ്പെട്ടു. അപ്പോഴേക്കും ദിയ മുന്നോട്ട് വന്ന് ഇന്നലെ നടന്നത് കോടതിയെ ബോധിപ്പിച്ചു.

പരാതി നല്‍കിയ അര്‍ച്ചനയാണ് പിന്നീട് മൊഴി നല്‍കിയത്. ശ്രീലക്ഷ്മി ഇവിടെ നടക്കുന്നത് അപ്പുറത്ത് പറയുന്നുവെന്നു അര്‍ച്ചന പറഞ്ഞു. അപ്പോഴേക്കും സാബു കോടതിയിലേക്ക് കടന്നു വന്നു. കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നായിരുന്നു സാബുവിന്റെ പ്രതികരണം. വീണ്ടും സാബു വിഷയത്തെ തമാശരൂപത്തിലാണ് സമീപിച്ചത്. മുഖത്ത് ചായം തേക്കാനായിരുന്നു ശ്രീലക്ഷ്മിയ്ക്ക് ലഭിച്ച ശിക്ഷ. ബാക്കിയുള്ളവരുടെ മുഖംമൂടിയും അഴിക്കണമെന്നായിരുന്നു ശ്രീലക്ഷ്മിയുടെ മറുപടി.

അടുത്തതായി സാബുവിനെതിരായ പരാതിയായിരുന്നു. എല്ലാവര്‍ക്കും ഇടയില്‍ അടിയുണ്ടാക്കാന്‍ സാബു ശ്രമിക്കുന്നുവെന്നായിരുന്നു പരാതി. താന്‍ അടിയുണ്ടാക്കുകയല്ല പകരം പാലമായി പ്രവര്‍ത്തിക്കുകയാണെന്നുമായിരുന്നു സാബു പറഞ്ഞത്. എല്ലാം കുസൃതിയായിരുന്നുവെന്നും സാബു കൂട്ടിച്ചേര്‍ത്തു. സാബുവിനെതിരെ മൊഴി നല്‍കാനെത്തിയ ഹിമ, താന്‍ ഫെയ്ക്കാണെന്ന് സാബു പറഞ്ഞുവെന്നായിരുന്നു ഹിമ പറഞ്ഞത്. അടുത്ത ഊഴം ഷിയാസിന്റെയായിരുന്നു. ഷിയാസിന് ഹിമ മസാജ് ചെയ്തു കൊടുത്ത സമയത്തുണ്ടായ സംഭവമാണ് ഹിമ പരാതിയായി ഉന്നയിച്ചത്. എന്നാല്‍ ഷിയാസ് സാബുവിനൊപ്പം നിന്നെങ്കിലും സാബു കുറ്റം ഏറ്റെടുത്തു. അപ്പോഴേക്കും ഹിമ വീണ്ടും ആരോപണവുമായെത്തി. കോടതിയില്‍ ബഹളമായതോടെ ജഡ്ജി ഇടപ്പെട്ടു.

ഇതിനിടെ പുറത്തു നിന്നും രഞ്ജിനി ഇടപ്പെട്ടു. കോടതി പാര്‍ഷ്യലാണെന്നായിരുന്നു രഞ്ജിനിയുടെ ആരോപണം. സാബു തന്റെ പ്രൊഫഷനെ അധിക്ഷേപിക്കുകയാണെന്നായിരുന്നു ഹിമയുടെ ആരോപണം. എന്നാല്‍ എല്ലാത്തിനും തമാശ രൂപത്തിലായിരുന്നു സാബുവിന്റെ മറുപടി. മൂക്കു കൊണ്ട് ക്ഷ എന്നെഴുതാനായിരുന്നു സാബുവിന് ലഭിച്ച ശിക്ഷ. അടുത്ത പരാതി രഞ്ജിനിയ്‌ക്കെതിരായിരുന്നു. രണ്ടു ഭാഗത്തു നിന്നും സംസാരിക്കുകയും അടിയുണ്ടാക്കുകകയും ചെയ്യുന്നു എന്നായിരുന്നു പരാതി. അതോടൊപ്പം കോടതിയില്‍ ബഹളമുണ്ടാക്കിയതിന് രഞ്ജിനിയുടെ വായ ഒട്ടിച്ചു കൊണ്ട് കോടതി ശിക്ഷിച്ചു.

അടുത്ത പരാതി സുരേഷിനെ കുറിച്ചായിരുന്നു. സുരേഷ് വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്നായിരുന്നു പരാതി. സുരേഷ് പൊടുന്നനെ തന്നെ കുറ്റം ഏറ്റെടുത്തു. പച്ച മുളക് കടിച്ചു തിന്നുകയായിരുന്നു സുരേഷിന് ലഭിച്ച ശിക്ഷ. ഇതിനിടെ ഹിമയുടെ മസാജിനെതിരെ സുരേഷ് പരാതി പറഞ്ഞു. ശ്രീലക്ഷ്മി മൊഴി നല്‍കിയത് സുരേഷിന് എതിരായിരുന്നു. ഹിമയുടെ മസാജ് നന്നായിരുന്നുവെന്ന് സുരേഷ് പറഞ്ഞെന്നായിരുന്നു ശ്രീലക്ഷ്മിയുടെ മൊഴി. എന്തായാലും ശിക്ഷ നടപ്പാക്കി. യാതൊരു ശങ്കയുമില്ലാതെ സുരേഷ് മുളക് കടിച്ചു തിന്നു. കോടതി പിരിഞ്ഞു.

ശ്രീലക്ഷ്മിയുടെ മൊഴിയെ ചൊല്ലി ശ്രീലക്ഷ്മിയും സുരേഷും തമ്മില്‍ തര്‍ക്കമായി. ടാസ്‌ക് രസകരമാക്കാന്‍ താനെന്തും ചെയ്യുമെന്ന് ശ്രീലക്ഷ്മി പറഞ്ഞു. സുരേഷ് തന്നോട് ചൂടാവുന്നതിന് പിന്നില്‍ ആരാണെന്ന് തനിക്കറിയാമെന്നും ശ്രീലക്ഷ്മി പറഞ്ഞു. ശ്രീലക്ഷ്മി താന്‍ പറഞ്ഞത് നുണയാണെന്നും പറഞ്ഞു. എന്നിട്ടും ശ്രീലക്ഷ്മി സുരേഷിനെതിരെ കയര്‍ത്തു കൊണ്ടിരുന്നു. ശ്രീലക്ഷ്മിക്കൊപ്പം ഹിമയും ചേര്‍ന്നു.

അടുത്തത് ബിഗ് ബോസ് സന്ദേശം വായിക്കാനുള്ള സമയമായിരുന്നു. ദീപനാണ് ടാസ്‌ക് വായിച്ചത്. ടാസ്‌ക് ജയിച്ചതിനുള്ള പ്രതിഫലമായി വീട്ടിലേക്കുള്ള സാധനങ്ങള്‍ തിരഞ്ഞെടുത്തു. അത്യാവശ്യം വേണ്ടതു മാത്രമേ തിരഞ്ഞെടുക്കാന്‍ സാധിക്കുകയുള്ളൂ. വൈകിട്ട് ഹിമ സാബുവിന് അരികിലെത്തിയെങ്കിലും സാബു മിണ്ടാന്‍ തയ്യാറായില്ല. വൈകിട്ട് ബഷീറും ശ്രീനിഷും സുരേഷും തമ്മില്‍ ഷിയാസിനെ കുറിച്ച് സംസാരിച്ചു. ഷിയാസ് പെണ്‍ കോന്തനാണെന്നായിരുന്നു സുരേഷ് പറഞ്ഞത്. ഷിയാസ് സ്വന്തം വില കളയുകയാണെന്നായിരുന്നു ബഷീര്‍ പറഞ്ഞത്. ഷിയാസിന് മിസ്റ്റര്‍ ഇന്ത്യ കൊടുത്തവനെ അടിക്കണമെന്നായി സുരേഷ്.

അടുത്തത് ടാസ്‌കിനുള്ള സമയമായിരുന്നു. വീടിനു പുറത്തു വച്ച ബോക്‌സില്‍ തല മാത്രം പുറത്ത് കാണിച്ചിരിക്കാനായിരുന്നു ടാസ്‌ക്. രഞ്ജിനിയും ബഷീറും സാബുവാണ് ടാസ്‌കില്‍ മത്സരിച്ചത്. രഞ്ജിനിയ്ക്കും സാബുവിനും നടുവേദനയുണ്ടെന്നും അതുകൊണ്ട് അധിക നേരം അകത്തിരിക്കാന്‍ കഴിയില്ലെന്നും ശ്രീനിഷും സുരേഷും പരസ്പരം പറഞ്ഞു. പറഞ്ഞതു പോലെ സാബു നേരത്തെ തന്നെ പിന്മാറി. രഞ്ജിനി പൂര്‍ത്തിയാക്കില്ലെന്നും ബഷീര്‍ പൂര്‍ത്തിയാക്കുമെന്നും ശ്രീനിഷും സുരേഷും സാബുവും തമ്മില്‍ പറഞ്ഞു. ഇതിനിടെ രഞ്ജിനിയ്ക്കരികിലെത്തി അനൂപ് ഓരോ കാര്യങ്ങള്‍ പറഞ്ഞു.

പിന്നീട് ഷിയാസിന്റെ നാടകങ്ങളായിരുന്നു വീട്ടിലരങ്ങേറിയത്. ശ്വേതയ്‌ക്കൊപ്പവും ദിയക്കും അര്‍ച്ചനക്ക് ഒപ്പവും ഷിയാസ് നാടകം അവതരിപ്പിച്ചു. ദിയയുടെ തിരുവനന്തപുരം സ്ലാഗിലുള്ള സംഭാഷണങ്ങള്‍ വീട്ടുകാരെ ചിരിപ്പിച്ചു. രാത്രിയായിട്ടും രഞ്ജിനിയും ബഷീറും ടാസ്‌കില്‍ നിന്നും പിന്മാറിയില്ലായിരുന്നു. രണ്ടു പേരും കട്ടയ്ക്ക് നിന്നു. പലരായി അവര്‍ക്കരികിലെത്തി സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ ബഷീര്‍ പിന്മാറി. രഞ്ജിനി ടാസ്‌ക് ജയിച്ചു. ഇതോടെ രഞ്ജിനി വീണ്ടും ക്യാപ്റ്റനായി. ഹിമയും ശ്വേതയും ശ്രീലക്ഷ്മിയും കെട്ടിപ്പിടിച്ച് സന്തോഷം പ്രകടിപ്പിച്ചു.

ബഷീറിന് ടാസ്‌കില്‍ നിന്നും ശാരീരിക അസ്വാസ്ഥ്യമുണ്ടായി. വീണ്ടും ഹിമയും സാബുവും തമ്മില്‍ സംസാരമായി. ഇനിയും ഹിമ ആര്‍ക്കെങ്കിലും മസാജ് ചെയ്തു കൊടുത്താല്‍ താന്‍ കളിയാക്കുമെന്ന് സാബു ഉറപ്പിച്ചു. ശേഷം വീട്ടില്‍ ബഷീറിന്റെ മകന്റെ പിറന്നാള്‍ ആഘോഷമായിരുന്നു. ബഷീറിന്റെ ഭാര്യമാര്‍ ആഘോഷത്തിന്റെ വീഡിയോ അയച്ചു കൊടുത്തത് വീട്ടിലെ ടിവിയില്‍ കണ്ട് ബഷീര്‍ കണ്ണീരണിഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*