Breaking News

ബാറ്റിംഗ് പൊസിഷന്‍ : കോഹ്ലിക്ക് ഉപദേശവുമായി ഗാംഗുലി

ഇംഗ്ലണ്ടിന് എതിരായ ഏകദിന പരമ്ബര തുടങ്ങുന്നതിനു മുന്‍പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ഉപദേശവുമായി മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഇംഗ്ലണ്ടിനെതിരായ പരമ്ബരയില്‍ ഇന്ത്യന്‍ ബാറ്റിംഗ് ലൈനപ്പിനു ശക്തി പകരാന്‍ കോഹ്ലി നാലാം നമ്പരില്‍ ഇറങ്ങണം എന്നാണ് ഗാംഗുലിയുടെ ഉപദേശം.കെ.എല്‍. രാഹുല്‍, കേദാര്‍ ജാദവ്, മനീഷ് പാണ്ഡ്യ, ഹര്‍ദിക് പാണ്ഡ്യ , ദിനേഷ് കാര്‍ത്തിക്, അജിന്‍ക്യ രഹാനെ തുടങ്ങിയ  ആറു താരങ്ങളെ ഇന്ത്യ ഇതിനു മുന്‍പ് നാലാം നമ്പരില്‍ പരീക്ഷിച്ചിട്ടുണ്ട്.  എങ്കിലും കോഹ്ലിക്ക് നാലാം സ്ഥാനത്ത് തിളങ്ങാനാവും എന്നാണ് മുന്‍ നായകന്‍റെ അഭിപ്രായം . ടി20 പരമ്പരയില്‍  കോഹ്ലി നാലാം സ്ഥാനത്താണ് ഇറങ്ങിയിരുന്നത്, അത് ഇന്ത്യന്‍ ഗുണം ചെയ്‌തെന്നും ഗാംഗുലി പറഞ്ഞു.ഇംഗ്ലണ്ട് ബൗളിങ് ലൈനപ്പിനു ശക്തിയില്ല എങ്കിലും ഇംഗ്ലണ്ടിനെ വിലകുറച്ചു കണ്ടാല്‍ ഇന്ത്യ വലിയ വില നല്‍കേണ്ടി വരും എന്നും ഗാംഗുലി പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*