ബാക്ടീരിയ ബാധ; ഈ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശം…

യൂറോപ്പില്‍നിന്നുള്ള ഗ്രീന്‍യാര്‍ഡിന്‍റെ ശീതീകരിച്ച പച്ചക്കറികളും പഴ വര്‍ഗ്ഗങ്ങളും യുഎഇ പിന്‍വലിച്ചു. മരണത്തിന് വരെ കാരണമായേക്കാവുന്ന ബാക്ടീരിയയുടെ സാന്നിദ്ധ്യം കാരണമാണ് ഉത്പന്നങ്ങള്‍ പിന്‍വലിച്ചത്. മരണ കാരണമായേക്കാവുന്ന ബാക്ടീരിയയുടെ സാന്നിദ്ധ്യം ഗ്രീന്‍യാര്‍ഡിന്‍റെ ശീതീകരിച്ച പച്ചക്കറികളിലും പഴ വര്‍ഗ്ഗങ്ങളിലും കണ്ടെത്തിയതാിയ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് യുഎയി മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ശീതീകരിച്ച പച്ചക്കറികളില്‍ കണ്ടെത്തിയ ലിസ്റ്റീരിയ എന്ന ബാക്ടീരിയ മാരകമായ ഭക്ഷ്യ വിഷബാധയ്ക്ക് വരെ കാരണമായേക്കും. പിന്‍വലിച്ച ഉത്പന്നങള്‍ തിരിച്ച് നല്‍കുകയോ നശിപ്പിച്ച് കളയുകയോ ചെയ്യാന്‍ ജനങ്ങള്‍ക്ക്  മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

പ്രായമായ ആളുകള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രതിരോധ ശേഷി് കുറഞ്ഞവര്‍ എന്നിവരില്‍ ഇത് വലിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും ഭക്ഷ്യ സുരക്ഷാ ഡിറക്ടര്‍ മജിദ് അല്‍ ഹര്‍ബവി പറഞ്ഞു. ർസംഭവത്തില്‍ പിന്‍വലിച്ച ഉത്പന്നങ്ങളുടെ പട്ടിക താഴേ തട്ടിലുള്ള ഭക്ഷ്യ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് കൈമാറിയിട്ടുണ്ട്. യുഎഇയില്‍ ഇത്തരം അനാരോഗ്യകരമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുമെന്നും മജിദ് അല്‍ ഹര്‍ബവി വ്യക്തമാക്കി.

പിന്‍വലിച്ച ഉത്പന്നങ്ങള്‍ ഇവയാണ്;

അമേരിക്കന്‍ മിക്സ് III 12x900g

അമേരിക്കന്‍ മിക്സ് III 24x400g

മിക്സഡ് വെജിറ്റബിള്‍സ്  4 10x1kg Pin

മിക്സഡ് വെജിറ്റബിള്‍സ് 4 12x900g

മിക്സഡ് വെജിറ്റബിള്‍സ് 4 24x450g

സ്വീറ്റ്കോണ്‍ 12x900g

സ്വീറ്റ്കോണ്‍ 4×2.5g

സ്വീറ്റ്കോണ്‍ 24x450g

വെജിറ്റബിള്‍ മിക്സ് 4 20% 24x550g

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*