അന്ന് നെയ്മറിനെ ഫൗള്‍ ചെയ്ത് വീഴ്ത്തി: പരിക്ക് വിടാതെ പിടികൂടിയ താരം ബുട്ടഴിച്ചു

ബ്രസീല്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ കാനറിപ്പടയുടെ അരാധകര്‍ പെട്ടെന്ന് മറക്കാന്‍ സാധ്യതയില്ല.സ്വന്തം നാട്ടില്‍ വിരുന്നെത്തിയ ലോകകപ്പ് കിരീടം സ്വന്തമാക്കാനുളള ദൃഢനിശ്ചയത്തിലായിരുന്നു ബ്രസീല്‍ അന്ന് കളത്തിലിറങ്ങിയത്. എന്നാല്‍ ക്വാര്‍ട്ടറില്‍ കൊളംബിയ പ്രതിരോധ നിര താരം സുനിഗയുടെ ക്രൂരമായ ഒരു ഫൗള്‍ ബ്രസീലിന്റെ ലോകകപ്പ് സ്വപ്‌നങ്ങള്‍ തകര്‍ക്കുകയായിരുന്നു.

സൂപ്പര്‍ താരം നെയ്മറേയാണ് സുനിഗ ക്രൂരമായി ഫൗള്‍ ചെയ്ത് വീഴ്ത്തിയത്. സുനിഗയുടെ കാല്‍മുട്ട് പ്രയോഗത്തില്‍ നട്ടെല്ലിന് സാരമായി പരിക്കേറ്റ നെയ്മര്‍ മാസങ്ങള്‍ നീണ്ട ചികിത്സക്കൊടുവിലാണ് കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്. ഫലമോ നെയ്മറില്ലാതെ സെമി ഫൈനലിനിറങ്ങിയ ബ്രസീല്‍ ജര്‍മനിയോട് 71 ന് നാട്ടുകാര്‍ക്കു മുന്നില്‍ അതിദയനീയമായ തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു.

എന്നാല്‍, റഷ്യന്‍ ലോകകപ്പില്‍ സുനിഗയെകുറിച്ചുളള മറ്റൊരു വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. സുനിഗ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു എന്നാണ് വിവരം. നെയ്മറെ പരിക്കേല്‍പിച്ച് കുപ്രസിദ്ധി നേടിയ സുനിഗ പരിക്ക് തുടര്‍ച്ചയായി വേട്ടയാടുന്നത് കൊണ്ടാണ വിരമിച്ചത്.

‘ഞാനിപ്പോള്‍ ഭാവിയെക്കുറിച്ചാണ് ചിന്തിക്കുന്നത്. ഇനിയുള്ള സമയം കുടുംബത്തോടും കുഞ്ഞുങ്ങളോടുമൊപ്പം ചിലവഴിക്കണം. അതിനു വേണ്ടിയാണ് ബൂട്ടഴിക്കുന്നത്’ വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് സുനിഗ പറഞ്ഞു. അത്‌ലറ്റികോ നാക്കോണിയലിലൂടെ ഫുട്‌ബോള്‍ കരിയര്‍ തുടങ്ങിയ സുനിഗ വിരമിക്കുന്നതും അതേ ക്ലബ്ബില്‍ നിന്ന് തന്നെയാണ്. പക്ഷെ, കരിയറിലെ മിക്കവാറും സമയം അദ്ദേഹം ചിലവഴിച്ചത് ഇറ്റാലിയന്‍ ക്ലബ്ബായ നാപ്പോളിയിലാണ്. ഒരു സീസണില്‍ വാറ്റ്‌ഫോഡിന് വേണ്ടി ഇംഗ്ലണ്ടിലും സുനിഗ കളിച്ചിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*