അഭ്യൂഹങ്ങള്‍ക്ക് വിരാമം; പി.എസ്.ജി വിട്ട് റയല്‍ മാഡ്രിഡിലേക്ക്?? പ്രതികരണവുമായി നെയ്മര്‍..!!

പാരീസ് ഫുട്‌ബോള്‍ ക്ലബ്ബായ പി എസ് ജി വിട്ട് സ്‌പെയിന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ രംഗത്ത്. ‘ഞാന്‍ എങ്ങോട്ടുമില്ല. ഇവിടെതന്നെ നില്‍ക്കും.

പി.എസ്.ജിയുമായി കരാറുണ്ട്. ഈ നിമിഷം വരെ മറ്റൊന്നിനേക്കുറിച്ച്‌ ചിന്തിച്ചിട്ടില്ല. വരാന്‍ പോകുന്ന സീസണ്‍ ഏറ്റവും മികച്ചതായിരിക്കും എന്നു തന്നെയാണ് എന്റെ വിശ്വാസം’, നെയ്മര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് തുക നല്‍കിയാണ് ബാഴ്‌സലോണയില്‍ നിന്ന് നെയ്മറെ പി.എസ്.ജി ടീമിലേക്ക് കൊണ്ടുവന്നത്. റൊണാള്‍ഡോ റയല്‍ വിട്ടതോടെയാണ് നെയ്മര്‍ റയലിലേക്ക് ചേക്കേറുമെന്ന അഭ്യൂഹം ശക്തമായത്. അതേസമയം നെയ്മര്‍ റയലില്‍ എത്തുമെന്ന വാര്‍ത്ത ക്ലബ്ബും തള്ളി കളഞ്ഞിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*