അഭിമന്യുവിന്‍റെ കൊലപാതകം: പോലീസിനെ വിമര്‍ശിച്ചു അഡ്വക്കേറ്റ്‌ ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌…

മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളെ പിടികൂടാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുന്ന പോലീസിനെ പരിഹസിച്ച്‌ രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ.ജയശങ്കറുടെ ഫേസ്ബുക്ക് പോസ്റ്റ്. ഒളിയിടം ഒരുക്കിയവരും ഓട്ടോ ഓടിച്ചവരും വരെ അറസ്റ്റിലായി.പക്ഷേ അഭിമന്യുവിന്റെയും അര്‍ജുന്റെയും നെഞ്ചില്‍ കഠാര കുത്തിയിറക്കിയ പഹയരെ മാത്രം ഇതുവരെ കിട്ടിയില്ല.

സഖാവ് അഭിമന്യുവിന്റെ ഘാതകരെ ഊര്‍ജിതമായി അന്വേഷിക്കുന്നുണ്ട്.മുഖ്യപ്രതി വിദേശത്തേക്ക് കടന്നോ എന്നു സംശയം. അങ്ങനെയെങ്കില്‍ മടങ്ങിയെത്തും വരെ കാത്തിരിക്കാന്‍ തയ്യാര്‍. മറ്റു പ്രതികള്‍ എവിടെ ഉണ്ടെന്നറിയാന്‍ മഷിനോട്ടം നടത്താവുന്നതാണ്.ഏതായാലും യുഎപിഎ ചുമത്താനും അന്വേഷണം എന്‍ഐഎയെ ഏല്പിക്കാനും ഉദ്ദേശ്യമില്ല

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*