ആ ഫോൺ റെക്കോർഡുകൾ എന്റെ കൈവശമുണ്ട്‌, പക്ഷെ ഇപ്പോൾ പുറത്തു വിടില്ല: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രമ്യ നമ്പീശന്‍!!

കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട സംഭവം മലയാള സിനിമാ ലോകത്തെ ഒന്നാകെ പിടിച്ചുലച്ച സംഭവം ആയിരുന്നു. സംഭവത്തിൽ ദിലീപിന്റെ അറസ്റ് കൂടി ആയപ്പോൾ താരസംഘടന ആയ “അമ്മ” യിൽ ഉൾപ്പെടെ ഭിന്നിപ്പ് പൂർണ്ണമായി.  നടിയ്ക്കൊപ്പം നിൽക്കുവാനും പൂർണ പിന്തുണ നൽകുവാനും യുവതാരങ്ങൾ കൂടി എത്തിയതോടെ താരസംഘടനയിൽ നിന്നും ദിലീപിനെ പുറത്താക്കിയിരുന്നു.

ഈ സംഭവത്തില്‍ നടിക്ക് പൂര്‍ണ്ണ പിന്തുണയുമായി കൂടെയുണ്ടായിരുന്ന താരങ്ങളായ രമ്യ നമ്പീശന്‍, റീമകല്ലിങ്കൽ തുടങ്ങിയ നടിമാർക്ക് മലയാള സിനിമയിൽ അവസരങ്ങൾ കുറഞ്ഞിരുന്നു. ഇവർക്ക് നേരെയും ഇവർ പടുത്തുയർത്തിയ വനിതാ സംഘടനയ്ക്ക് നേരെയും ഉയർന്ന ആക്ഷേപങ്ങളിലൊന്ന് മലയാള സിനിമയില്‍ അവസരങ്ങളില്ലാത്ത താരങ്ങളെന്നു തന്നെ ആയിരുന്നു. ഈ ആരോപണങ്ങൾ അക്ഷരാർത്ഥത്തിൽ സത്യം ആയിരുന്നു എന്ന് തന്നെ പറയാം. രമ്യ നമ്പീശൻ മൂന്നു വര്‍ഷമായി മലയാള സിനിമയിൽ ‍ അഭിനയിച്ചിട്ട്.

മുന്‍നിര നായികയായി ഉയര്‍ന്നു വരുമ്പോഴായിരുന്നു രമ്യയ്ക്ക് അവസരങ്ങള്‍ നഷ്ടമായത്. മലയാള സിനിമയിൽ അവസരങ്ങൾ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് രമ്യ തമിഴിലേയ്ക്ക് ചുവടു മാറ്റുകയായിരുന്നു.  തനിക്ക് മലയാളസിനിമയിൽ അവസരങ്ങൾ ഇല്ല എന്നു കളിയാക്കുന്നവര്‍ എന്തുകൊണ്ട് അവസരമില്ലെന്ന് മനസ്സിലാക്കണമെന്ന വെളിപ്പെടുത്തലുമായി രമ്യ നമ്പീശൻ വിമർശനങ്ങൾക്ക് മറുപടി പറയുകയാണ്.

‘തനിക്ക് അര്‍ഹിക്കുന്ന ശമ്പളം ചോദിക്കുന്നതും പിന്നെ തിരക്കഥ ചോദിക്കുന്നത് കൊണ്ടും ആണ് തനിക്ക് മലയാള സിനിമ അവസരങ്ങൾ നിഷേധിക്കുന്നത്.  നമ്മുടെ ജോലിയോ കഴിവോ ഒന്നുമല്ല മലയാള സിനിമയിൽ മാനദണ്ഡം. ഒരു കാര്യത്തോടും പ്രതികരിക്കാതെയും പ്രതിഷേധങ്ങളൊക്കെ അടക്കി പിടിച്ചും നിന്നു കഴിഞ്ഞാല്‍ മാത്രമേ‍ നല്ല കുട്ടിയാണ് എന്ന ലേബൽ ചാർത്തി തരുള്ളൂ.  എന്തെങ്കിലും കാര്യത്തിന് നോ പറഞ്ഞാല്‍ അതും അല്ലെങ്കിൽ അനീതി കണ്ട് പ്രതികരിച്ചാല്‍ ചീത്ത കുട്ടിയാണ്. പലസഹചര്യത്തിലും അങ്ങിനെ നോ പറയേണ്ട സമയങ്ങളിൽ അത് പറഞ്ഞതുകൊണ്ടാണ് തനിക്ക് മലയാള സിനിമ അവസരങ്ങള്‍ നിഷേധിച്ചത് എന്നു രമ്യ പറയുന്നു.

മലയാള സിനിമയിൽ നടി ഒരു സിനിമ പ്ലാൻ ചെയ്യുന്നു ആൾക്ക് കഥയ്ക്ക് യോജിച്ച ഒരു നടി വേണമെന്നൊന്നുമില്ല.  നായകന്മാര്‍ ചോദിക്കുന്ന ശമ്പളത്തില്‍ വളരെ കുറച്ചേ നമ്മള്‍ ചോദിക്കുന്ന ആളെ മതി.അതിലും വലിയ പാപം ആണ് തിരക്കഥ ചോദിക്കുന്നത് എന്നും രമ്യ പറഞ്ഞു.  ആരോടും ശത്രുത മനോഭാവം ഒന്നും ഇല്ലാത്തതിനാൽ ആരൊക്കെ തോല്പിക്കാൻ ശ്രമിച്ചാലും ആരൊക്കെ ഇനിയും അവസരങ്ങൾ നിഷേധിച്ചാലും താൻ ഇനിയും മലയാളത്തിൽ അഭിനയിക്കും എന്നും രമ്യ പറഞ്ഞു.

‘മലയാളസിനിമയുടെ ലോകത്തേക്ക് ഭയമില്ലാതെ എല്ലാവര്‍ക്കും കടന്നു വരാന്‍ കഴിയുന്ന ഒരു അവസ്ഥ ഉണ്ടാകണം എന്നും അഡ്ജസ്റ്റ്‌മെന്റ് കോംപ്രമൈസ് എന്നീ വാക്കുകള്‍ക്കൊന്നും മലയാള സിനിമയിൽ ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല എന്നും അത്തരത്തിൽ തനിക്ക് ലഭിച്ച അങ്ങനെയുള്ള ഒരു ഫോണ്‍ റെക്കോര്‍ഡ് കോണ്‍വര്‍സേഷന്‍സ് വരെ തന്റെ കയ്യിൽ ഉണ്ടെന്നും രമ്യ കൂട്ടിച്ചേർത്തു.  പക്ഷേ താനത് ഇപ്പോൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല എന്നും അത് അനുഭവമുണ്ടായവരുടെ സമ്മതമില്ലാതെ വെളിപ്പെടുത്തില്ല എന്നും രമ്യ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*