ആ ഡയലോഗ് അന്ന് എഴുതുമ്പോള്‍ കൈയടി മാത്രമായിരുന്നു മനസ്സില്‍; പക്ഷെ ഇന്ന് ഖേദിക്കുന്നു; രഞ്ജി പണിക്കര്‍..!!

മലയാള സിനിമയിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങളില്‍ പശ്ചാത്താപമുണ്ടെന്ന് രഞ്ജി പണിക്കര്‍. സിനിമയ്ക്കായിട്ടാണ് അന്ന് അതൊക്കെ എഴുതിയത്. ദി കിങിലെ മമ്മൂട്ടിയുടെ ഡയലോഗ് എഴുതുമ്ബോള്‍ കൈയടി മാത്രമായിരുന്നു മനസ്സില്‍. ഇപ്പോള്‍ അതില്‍ എനിക്ക് പശ്ചാത്താപമുണ്ട്.

ഇന്ന് സംഭാഷണമെഴുതുകയാണെങ്കില്‍ ഇത്തരത്തിലുള്ള ഭാഷ ഉപയോഗിക്കില്ലെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.’ആള്‍ക്കൂട്ടത്തിലിരുന്ന് എന്റെ സിനിമ കാണുന്ന ഒരു സ്ത്രീയ്ക്ക് ആ സിനിമകളിലെ സംഭാഷണങ്ങള്‍ അവഹേളനപരമായി തോന്നുന്നുവെങ്കില്‍ , അത് എന്റെ ഭാഗത്തുനിന്നുള്ള തെറ്റാണെന്ന് തുറന്ന് സമ്മതിക്കുന്നു. അതെഴുതിയത് സ്ത്രീകളെ ചെറുതാക്കി കാണിക്കണമെന്ന ആഗ്രഹത്തോടെയൊന്നുമല്ല.

എന്റെ ചിന്ത ഒരിക്കലും അത്തരത്തില്‍ പോയിട്ടില്ല. അത് ആ കഥയുടെയും കഥാപാത്രങ്ങളുടെയും സ്വാഭാവികതയില്‍ നിന്ന് വന്നതാണ്. ലിംഗം, ജാതി, വര്‍ണം, മതവിശ്വാസം എന്നിവയില്‍ അധിഷ്ഠിതമായ അത്തരം സംഭാഷണങ്ങള്‍ ഞാന്‍ എഴുതാന്‍ പാടില്ലാത്തതായിരുന്നു’- രഞ്ജി പണിക്കര്‍ പറഞ്ഞു.

ചെമ്മാന്‍, ചെരുപ്പുകുത്തി, അണ്ടന്‍, അടകോടന്‍ തുടങ്ങിയ വാക്കുകളൊക്കെ സിനിമകളില്‍ കടന്നുവന്നിട്ടുണ്ട്. അത് ആളുകളെ വേദനിപ്പിക്കും എന്ന് പിന്നീടാണ് മനസിലായത്. പിന്നെ അത്തരം വാക്കുകള്‍ ഉപയോഗിച്ചിട്ടില്ല. സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗ, ജാതി വേര്‍തിരിവിലൊന്നും വിശ്വസിക്കുന്നയാളല്ല താനെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*