15 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്​തശേഷം​ തലക്കടിച്ചു കൊല്ലാൻ ശ്രമം; യുവാവ്‌ അറസ്റ്റില്‍..!!

15 വയസ്സുകാരിയെ മധ്യപ്രദേശിൽ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്​തശേഷം​ കല്ലുകൊണ്ട്​ തലക്കടിച്ചു കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ. സാത്രി ഗ്രാമത്തിലെ വനപ്രദേശത്തിലാണ്​ സംഭവമുണ്ടായത്​. സംഭവവുമായി ബന്ധപ്പെട്ട്​ ഹരിരാം കുശ്​വഹ (32) എന്നയാൾ​ പിടിയിലായി.

ഇയാളുടെ ക്രൂരമായ ആക്രമണത്തില്‍ ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ഇന്ന്​ രാവിലെയാണ്​ കണ്ടെത്തിയത്​. പെൺകുട്ടിയുടെ കുടുംബം അയൽവാസികളുമായി വ്യാഴാഴ്​ച വൈകുന്നേരം വഴക്കിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട്​ പരാതിപ്പെടാൻ പെൺകുട്ടി ഖരഗ്​പുർ പോലീസ്​ സ്റ്റേഷനിൽ ​പോകും വഴി ഹരിരാം അവൾക്ക്​ ബൈക്കിൽ ലിഫ്​റ്റ്​ വാഗ്​ദാനം ചെയ്യുകയായിരുന്നു.

പോലീസ്​ സ്​റ്റേഷനിൽ പോകുന്നതിന്​ പകരം പെൺകുട്ടിയെ സമീപത്തുള്ള കാട്ടിൽ കൊണ്ടുപോയി അയാൾ ക്രൂരമായി പീഡിപ്പിച്ചതായി പോലീസ്​ പറഞ്ഞു. പെൺകുട്ടിയുടെ മൊഴി പ്രകാരം ഹരിരാമിനെതി​െ​ര ബലാത്സംഗത്തിനും കൊലപാതകശ്രമത്തിനും തട്ടിക്കൊണ്ടുപോകലിനും പോക്​സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്​. പെൺകുട്ടി യു.പിയി​െല ഝാൻസി ആശുപത്രിയിൽ ചികിത്സയിലാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*