പതിമൂന്നുകാരിയെ 15-ഓളം പേർ ചേർന്ന് കൂട്ടമാനഭം​ഗത്തിനിരയാക്കി; ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്…

ചെന്നൈയില്‍ പതിമൂന്നു വയസുകാരിയെ പതിനഞ്ചോളം പേർ ചേർന്ന് കൂട്ടമാനഭംഗത്തിനിരയാക്കി. കഴിഞ്ഞ ജനുവരി മുതൽ മകളെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കളാണ് അയനാപുരം പൊലീസിൽ പരാതി നൽകിയത്.

വീടിന് സമീപത്തെ സ്ഥാപനത്തിലെ തൊഴിലാളികളാണ് മയക്കുമരുന്നു നൽകി പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത് . അറുപത്തിയാറുകാരനായ പ്ലമ്പിങ്ങ് തൊഴിലാളി ആണ്ആദ്യം പീഡിപ്പിച്ചത്.  മൊബൈലിൽ പകർത്തിയ മോശം ചിത്രങ്ങൾ കാട്ടി കുട്ടിയെ ഭീഷണിപ്പെടുത്തി ഇയാൾ മറ്റ് സുഹൃത്തുക്കൾക്കും കാഴ്ചവച്ചു.

ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വിവരം പുറത്തറിയുന്നത്. കുട്ടിയെ മഹിളാകോടതിയിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത ആറ് പേർക്കെതിരെ പോക്സോ ചുമത്തി. കുട്ടിയെ പീഡിപ്പിച്ച കൂടുതൽ പേർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*