Monthly Archives: July 2018

അച്ഛന്റെ എതിരാളിയാണ് മകന് ഏറ്റവും പ്രിയപ്പെട്ടവന്‍; കണ്ടപാടെ മെസിയുടെ തോളിലേക്ക് ചാടിക്കയറി മാക്‌സിമോ…!!

എതിരാളികളെ പോലും ആരാധകരാക്കി മാറ്റുന്നതില്‍ മിടുക്കനാണ് താരം. തന്റെ മക്കളായ തിയോഗോ, മത്തിയാവു, സിറോ എന്നിവരെ പോലെ തന്നെയാണ് താരം മറ്റു കുഞ്ഞുങ്ങളേയും കാണുന്നത്. അതുകൊണ്ട് തന്നെ ഏത് കുട്ടികളേയും പെട്ടെന്ന കയ്യിലെടുക്കാനും താരത്തിന് അധികം സമയം വേണ്ട. മെസിയുടെ ഏറ്റവും വലിയ കുഞ്ഞ് ആരാധകനുവമായുള്ള നിമിഷങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ആമസോണ്‍ തയ്യാറാക്കുന്ന സിക്‌സ് ഡ്രീംസ് എന്ന ഡോക്യുമെന്ററിയില്‍ നിന്നുള്ള ഭാഗമാണിത്. ലാ ലിഗയിലെ ആറു താരങ്ങളുടെ ജീവിതം അടിസ്ഥാനമാക്കിയാണ് ഈ ഡോക്യുമെന്ററി ഒരുക്കുന്നത്. ജനുവരി 21ന് ബാഴ്‌സലോണയോട് റയല്‍ ബെറ്റിസ് ...

Read More »

കരുണാനിധിയെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു…

ചെന്നൈ കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അദ്ധ്യക്ഷനുമായ എം. കരുണാനിധിയെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു.കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമെന്ന് രാഹുല്‍ ഗാന്ധി സന്ദര്‍ശനത്തിന് ശേഷം പ്രതികരിച്ചു.മരുന്നുകളോട് കരുണാനിധി പ്രതികരിക്കുന്നുണ്ടെന്നും യന്ത്രങ്ങളുടെ സഹാമില്ലാതെ അദ്ദേഹം ശ്വസിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടകള്‍ പറയുന്നത്. ആല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയിലെ ഐസിയുവില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ കരുണാനിധി. മൂത്രാശയ അണുബാധയും രക്തസമ്മര്‍ദം കുറഞ്ഞതും മൂലമായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  

Read More »

പൊലീസ് കമ്മീഷണറായി പിസി ജോര്‍ജ്..!!

രാഷ്ട്രീയത്തില്‍ മാത്രമല്ല, സിനിമയിലും ചുവടുറപ്പിച്ചിരിക്കുകയാണ് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. എന്തും വെട്ടിത്തുറന്ന് പറയുന്ന പിസിക്ക് ആരാധകര്‍ ഏറെയാണ്. അതുപോലെ തന്നെ ശത്രുക്കളും. ജയറാം നായകനായ അച്ചായന്‍സ് എന്ന ചിത്രത്തില്‍ പ്രധാന വേഷം പിസി കൈകാര്യം ചെയ്തിരുന്നു. ഇപ്പോഴിതാ, തീക്കുച്ചിയും പനിത്തുളിയും എന്ന ചിത്രത്തിലൂടെ പൊലീസ് കമ്മീഷണറായി എത്തുകയാണ് പിസി. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. എന്‍സൈന്‍ മീഡിയയുടെ ബാനറില്‍ ടി.എ മജീദ് നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നൗഫല്‍ദീനാണ്. കൃഷ്ണകുമാര്‍, ബിനീഷ് ബാസ്റ്റിന്‍, അഭയദേവ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു സുപ്രധാന സംഭവവുമായി ...

Read More »

വി​ജ​യ് മ​ല്യ​യ്ക്ക് ജാ​മ്യം…

വായ്പ തട്ടിച്ച്‌ കേസില്‍ കുടുങ്ങി ഇന്ത്യയില്‍ നിന്നും കടന്ന വിവാദ വ്യവസായി വിജയ് മല്യയ്ക്ക് ലണ്ടന്‍ കോടതി ജാമ്യം അനുവദിച്ചു. മല്യക്കെതിരായി ഇന്ത്യ നല്‍കിയ അപ്പീല്‍ തള്ളികൊണ്ടാണ് ജാമ്യം. ഇന്ത്യയിലെത്തിയാല്‍ മല്യയെ താമസിപ്പിക്കുന്ന ജയിലിന്റെ വീഡിയോയും ജഡ്ജ് എമ്മ ആര്‍ബട്ട്‌നോട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യ നല്‍കിയ ജയിലിന്റെ ചില ചിത്രങ്ങള്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വീഡിയോ ആവശ്യപ്പെട്ടിരിക്കുന്നത്. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് മല്യയുടെ കേസ് പരിഗണിച്ചത്. ഏപ്രിലില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ജാമ്യത്തില്‍ തന്നെയാണ് മല്യ തുടരുന്നത്. ഇന്ത്യയിലെ ജയിലുകളുടെ അവസ്ഥ പരിതാപകരമാണെന്നും, അവിടെ ...

Read More »

സെക്യൂരിറ്റി ജീവനക്കാരന്‍ കുത്തേറ്റ് മരിച്ചു…!!

ഓമല്ലൂരില്‍ പട്ടാപകല്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഓമല്ലൂരില്‍ സ്റ്റേഡിയത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായ  ഐമാലി ലക്ഷംവീട് കോളനി കോയിപ്പുറത്ത് ഓമനക്കുട്ടന്റെ മകന്‍ മഹേഷ് (26) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.40 ഓടെയാണ് സംഭവം. ഊപ്പമണ്‍ ജങ്ഷനില്‍ വച്ച്‌ ബൈക്കിലെത്തിയ രണ്ടുപേരാണ് മഹേഷിനെ കുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കുത്തേറ്റ മഹേഷിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.പസംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  

Read More »

ഭക്തരെ അയപ്പന്മാരായി കണക്കാക്കുന്നത് ക്ഷേത്ര സന്ദര്‍ശന സമയത്തു മാത്രമാണെന്നും, അല്ലാത്ത സമയത്ത് പ്രത്യേക പദവി നല്‍കാനാവില്ലെന്ന് കോടതിയുടെ നിരീക്ഷണം…

ശബരിമലയുടെ പ്രത്യേക പദവി വാദത്തെ സുപ്രീംകോടതി ചോദ്യം ചെയ്തു. ക്ഷേത്രത്തിനില്ലാത്ത പ്രതിച്ഛായ നല്‍കരുതെന്നും ഭക്തരെ അയപ്പന്മാരായി കണക്കാക്കുന്നത് ക്ഷേത്ര സന്ദര്‍ശന സമയത്തു മാത്രമാണെന്നും കോടതി ചൂണ്ടികാട്ടി. അല്ലാത്ത സമയത്ത് പ്രത്യേക പദവി നല്‍കാനാവില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. പ്രത്യേക വിഭാഗവും ആചാരങ്ങളും വേറെയാണെന്നും കോടതി ചൂണ്ടികാട്ടി. 41 ദിവസത്തെ വ്രത സമയത്ത് മാത്രമേ പ്രത്യേക പരിഗണനയുടെ സാഹചര്യമുള്ളുവെന്നാണ് സുപ്രീംകോടതിയുടെ വിലയിരുത്തല്‍.പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്.  

Read More »

ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ അര്‍ഹരായ പോളിസി ഉടമകള്‍ക്ക് നല്‍കാനുള്ളത് കോടികളെന്നു റിപ്പോര്‍ട്ട്‌…

രാജ്യത്തെ വിവിധ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ വിതരണം ചെയ്യാനുള്ളത് 15,167 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. 23 ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലായാണ് ഇത്രയും തുക അര്‍ഹരായ പോളിസി ഉടമകള്‍ക്ക് നല്‍കാനുള്ളത്. ബന്ധപ്പെട്ട പോളിസി ഉടമകളെയോ ഗുണഭോക്താക്കളെയോ കണ്ടെത്തി പഴയ ഇന്‍ഷുറന്‍സ് ക്ലെയ്മുകള്‍ വിതരണം ചെയ്യാന്‍ ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ കമ്പനികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.പോളിസി ദാതാക്കള്‍ക്ക് വിതരണം ചെയ്യപ്പെടാത്ത 15, 166,47കോടി രൂപയില്‍ 10, 509 കോടിയും പൊതു മേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ വിതരണം ചെയ്യേണ്ടതാണ്.2018 മാര്‍ച്ച്‌ 31 ...

Read More »

ഒരു കോടിയിലധികം വില വരുന്ന മാരക ശേഷിയുള്ള ലഹരിമരുന്നുമായി നാല് പേരെ പിടികൂടി…

തിരുവനന്തപുരത്ത് വന്‍ ലഹരി മരുന്ന് വേട്ട. മാരക ശേഷിയുള്ള മെത്താക്വയ്ലോണ്‍ എന്ന ലഹരിമരുന്നുമായി എത്തിയ നാല് പേരെയാണ് ഷാഡോ പോലീസ് പിടികൂടിയത്. വിപണിയില്‍ ഏകദേശം ഒരു കോടിയിലധികം വില വരുന്ന മരുന്നുകളാണിവ. ഇതൊരു സിന്തറ്റിക് ഡ്രഗ് ആണ് ആദ്യമായാണ് ഇത്തരം ലഹരി മരുന്നുകള്‍ പിടികൂടുന്നത്. ശശിധരന്‍, അനില്‍കുമാര്‍,നഹാസ്, ഷാജി എന്നിവരെയാണ് പോലീസ് പിടികൂടിയത്. ബാര്‍ട്ടണ്‍ ഹില്‍ പാര്‍ക്കിന് സമീപത്ത് വെച്ചാണ് ഇവരെ പോലീസ് പിടികൂടുന്നത്. ഇവര്‍ക്ക് പിന്നില്‍ ഒരു സംഘം തന്നെ ഉണ്ടെന്നാണ് പോലീസിന്റെ നിഗമനം.

Read More »

അഭയാര്‍ഥികളായവര്‍ ഇന്ത്യ വിട്ട് പോകുന്നില്ലെങ്കില്‍ അവരെ വെടിവച്ച്‌ കൊല്ലണമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്…

അസമിലെ പുതിയ പൗരത്വ പട്ടിക വിവാദമായിരിക്കെ എരിതീയില്‍ എണ്ണയൊഴിച്ച്‌ ബിജെപി നേതാവ്. നിയമവിരുദ്ധമായി കുടിയേറിയ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളും ബംഗ്ലാദേശികളും.ഇന്ത്യ വിട്ട് പോകുന്നില്ലെങ്കില്‍ അവരെ വെടിവച്ച്‌ കൊല്ലണമെന്നാണ് രാജ സിങ് പറഞ്ഞത്.മാന്യമായി രാജ്യം വിട്ടുപോകാന്‍ അവര്‍ തയ്യാറാകണം.അപ്പോള്‍ മാത്രമേ ഇന്ത്യ സുരക്ഷിതമാകൂവെന്നും എംഎല്‍എ പറഞ്ഞു. മുമ്പും വിവാദ പ്രസ്താവനകള്‍ നടത്തിയ വ്യക്തിയാണ് രാജ സിങ്. അസമിലെ പൗരത്വ പ്രശ്‌നം പാര്‍ലമെന്റില്‍ വന്‍ ബഹളത്തിന് ഇടയാക്കിയിരുന്നു. റോഹിന്‍ഗ്യകള്‍ നിയമവിരുദ്ധരായ കുടിയേറ്റക്കാരാണെന്നാണ് ഇന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പാര്‍ലമെന്റില്‍ പറഞ്ഞത്. 40000 റോഹിന്‍ഗ്യകള്‍ ഇന്ത്യയില്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്.മ്യാന്‍മറില്‍ ...

Read More »

ഇ കൊമേഴ്സ് സ്ഥാപനങ്ങള്‍ നല്‍കുന്ന വന്‍ വിലക്കുറവിനും ഓഫറുകള്‍ക്കും നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം…

ഇ കൊമേഴ്സ് സ്ഥാപനങ്ങള്‍ നല്‍കുന്ന വന്‍ വിലക്കുറവിനും ഓഫറുകള്‍ക്കും നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇത് സംബന്ധിച്ച്‌ കരട് പോളിസി വിലയിരുത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍ഇതോടെ ഫ്ലിപ്കാര്‍ട്ട് ആമസോണ്‍ എന്നീ ഓണ്‍ലൈന്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഓഫറുകള്‍ നല്‍കുന്നതില്‍ നിയന്ത്രണം വന്നേക്കും. ആഗോള ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ ഇന്ത്യയെ ലക്ഷ്യം വക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമ നിര്‍മാണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.ഈ കോമേഴ്സ് മേഖലക്ക് പ്രത്യേക നിയമം കൊണ്ടുവരാനാണ് തീരുമാനിച്ചിരികുന്നത്. ഈ മേഖലയില്‍ 49 ശതമാനം വിദേശ നിക്ഷേപമാണ് അനുവദിക്കുക.ഓണ്‍ലൈന്‍ വാണിജ്യ സൈറ്റുകള്‍ വഴി ...

Read More »