വിമണ്‍ ഇന്‍ സിനിമ കളക്ടീവോ.?? തനിക്ക് അതിനെക്കുറിച്ച്‌ അറിയില്ല; നിലപാട് വ്യക്തമാക്കി ശ്വേത..!!

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവിനെ കുറിച്ചറിയില്ലെന്ന് ശ്വേത മേനോന്‍. താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണ് ശ്വേതയുടെ പ്രതികരണം.

തനിക്ക് വ്യക്തിപരമായി നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതൊക്കെ തനിയെ കൈകാര്യം ചെയ്തിട്ടുണ്ടെന്നും ശ്വേത പറഞ്ഞു.

വ്യക്തിപരമായ പ്രശ്‌നങ്ങള്‍ നേരിടാന്‍ അമ്മയിലെ എക്‌സിക്യൂട്ടീവ് അംഗം ആകേണ്ട ആവശ്യമില്ല. എന്നെ നിലവില്‍ ഒരു ഉത്തരവാദിത്വം ഏല്‍പ്പിച്ചിരുന്നു. അത് ഞാന്‍ കൃത്യമായി ചെയ്യാന്‍ ശ്രമിക്കും. മറ്റുള്ളവരുടെ പ്രശ്‌നം കേള്‍ക്കും. അമ്മ പുരുഷ കേന്ദ്രീകൃത സംഘടനയല്ല. സ്ത്രീപക്ഷം, പുരുഷ പക്ഷം എന്നിങ്ങനെ വേര്‍തിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ശ്വേത വ്യക്തമാക്കി.

ശ്വേത മേനോന്‍, രചന നാരായണന്‍ കുട്ടി, മുത്തുമണി, ഹണി റോസ് എന്നിവരാണ് ഭരണസമിതിയിലെ സ്ത്രീ സാന്നിദ്ധ്യങ്ങള്‍. ജൂണ്‍ 14ന് തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നതോടെ പുതിയ അംഗങ്ങളെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. നടന്‍ മോഹന്‍ലാല്‍ പ്രസിഡന്റായുള്ള അമ്മയുടെ പുതിയ സമിതി ജൂണ്‍ 24 നാണ് ചുമതല ഏല്‍ക്കുക.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*