വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരുന്ന  പതിനാറുകാരിയെ ബലാല്‍സംഗംചെയ്‌തശേഷം കഴുത്തുമുറുക്കി കൊലപ്പെടുത്തി; ആത്മഹത്യയെന്ന് പോലീസ് എ​ഴുതിതള്ളിയ പെണ്‍കുട്ടിയുടെ മരണത്തിന്‍റെ ചുരുളഴിഞ്ഞത് ഇങ്ങനെ…

പിറവന്തൂര്‍ വെട്ടിത്തിട്ട സ്വദേശിയും പ്ലസ്‌ടു വിദ്യാര്‍ഥിനിയുമായ പതിനാറുകാരിയുടെ മരണം കൊലപാതകമാണെന്നു ക്രൈം ബ്രാഞ്ച്‌ പ്രത്യേകസംഘം കണ്ടെത്തി. സംഭവത്തില്‍ അയല്‍വാസിയും ഓട്ടോറിക്ഷ ഡ്രൈവറുമായ സുനിലി(40)നെ പോക്‌സോ നിയമപ്രകാരം അറസ്‌റ്റ്‌ ചെയ്‌തു.

വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ ബലാല്‍സംഗംചെയ്‌തശേഷം കഴുത്തുമുറുക്കി കൊലപ്പെടുത്തിയെന്നാണ്‌ കണ്ടെത്തല്‍. കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ച്‌ ഡിവൈ.എസ്‌.പി. സിനി ഡെന്നിസിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഇയാളെ പിടികൂടിയത്‌.

പിറവന്തൂര്‍ വെട്ടിത്തിട്ട നല്ലകുളം കരിമൂട്ടില്‍ ബിജു-ബബീന ദമ്ബതികളുടെ മകള്‍ റിന്‍സി ബിജുവിനെ കഴിഞ്ഞ വര്‍ഷം ജൂലൈ 29 നു പുലര്‍ച്ചെയാണ്‌ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്‌. കൊലപാതകമാണെന്ന്‌ ആദ്യം മുതല്‍ രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍, കൊലപാതക സാധ്യതയില്ലെന്ന നിഗമനത്തിലായിരുന്നു പോലീസ്‌.

നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു സമരരംഗത്തെത്തിയതോടെയാണ്‌ ക്രൈംബ്രാഞ്ച്‌ അന്വേഷണമേറ്റെടുത്തത്‌. പെണ്‍കുട്ടിയുടെ മാതാവ്‌ മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. ആത്മഹ ത്യയെന്നു പോലീസ്‌ എഴുതിത്തള്ളിയ കേസാണ്‌ കൊലപാതകമെന്നു തെളിയിച്ച്‌ പ്രതിയെന്നു കരുതുന്നയാളെ ക്രൈംബ്രാഞ്ച്‌ പിടികൂടിയത്‌.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*