Breaking News

വാഴപ്പഴത്തിന്റെ ഗുണങ്ങള്‍; തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടവ…!!

നമ്മുടെ ജീവിതത്തില്‍, ഭക്ഷണത്തില്‍ വാഴപ്പഴം ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്.മറ്റ് പഴങ്ങളെ അപേക്ഷിച്ച് വാഴപ്പഴത്തിന് വളരെയേറെ പോഷക ഗുണങ്ങളും സവിശേഷതകളും ഉണ്ട്. സമീപകാല പഠനങ്ങള്‍ പറയുന്നത് വാഴപ്പഴം ആര്‍ത്തവചക്രം നിയന്ത്രണത്തിനും ശരീരത്തിന്റെ ബലം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു എന്നാണ്.

വാഴപ്പഴം അടങ്ങിയിരിക്കുന്ന ഫൈബര്‍ പലതരം മറ്റു രോഗങ്ങള്‍ക്കും പരിഹാരമെന്ന്‍ ശാസ്ത്രലോകം പറയുന്നു. പഴത്തിന്റെ ഗുണങ്ങളെ പരിചയപ്പെടാം.

വാഴപ്പഴത്തില്‍ അമിനോ ആസിഡ് അടങ്ങിയിരിക്കുന്നു, ഇത് സന്തോഷം നല്‍കുന്നതിനും സ്ട്രസ്സ് മാറ്റുന്നതിനും സഹായിക്കുന്നു. വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം കാല്‍സ്യം ഡിപ്രഷന്‍ അകറ്റുന്നു.

വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യവും ചെറിയ തോതില്‍ അടങ്ങിയിരിക്കുന്ന ഉപ്പും ഹൃദയാരോഗ്യത്തിനും ഹൈപ്പര്‍ ടെന്‍ഷന്റെ ചികിത്സയ്ക്ക് ഉത്തമാണ്.ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന്‍ വാഴപ്പഴം ഉത്തമാണ് .

പഴത്തില്‍ അടങ്ങിയിരിക്കുന്ന അയണ്‍ രക്തത്തില്‍ ഹീമോഗ്ലോബിന്‍റെ അളവ് വര്‍ദ്ധിക്കുന്നു ഇത് വിളര്‍ച്ച ഒഴിവാകുന്നതിന് സഹായിക്കുന്നു.

ഗര്‍ഭിണികള്‍ക്ക് വാഴപ്പഴം ഉത്തമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നു. ഗര്‍ഭിണികള്‍ക്ക് രാവിലെ ഉണ്ടാകുന്ന “മോണിംഗ് സിക്ക്നസ്സിന് പരിഹാരമാണ് വാഴപ്പഴം .

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*