വൈകിയുള്ള ഗര്‍ഭധാരണം കുഞ്ഞിനെ ബാധിക്കുന്നത് ഇങ്ങനെ; തീര്‍ച്ചയായും വായിക്കുക..!!

ഇന്നത്തെ കാലത്തെ യുവതികള്‍ പഠനം കഴിഞ്ഞ് ജോലി ലഭിച്ചതിന് ശേഷം മാത്രമേ വിവാഹത്തെ കുറിച്ച് ചിന്തിക്കുകയുളളൂ. അതുകൊണ്ട് അവരില്‍‌  ഗര്‍ഭധാരണം വൈകാറുമുണ്ട്. ഇത് പലപ്പോഴും അവരുടെ ആരോഗ്യത്തെയും ഗുരുതരമായി ബാധിക്കും.

അവരുടെ മാത്രമല്ല, ജനിക്കാന്‍ പോകുന്ന കുഞ്ഞിനെയും ബാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ജനിക്കാന്‍ പോകുന്ന കുട്ടി ആരോഗ്യവുമുള്ളവരാകണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കള്‍ ഉണ്ടാകില്ല.

എന്നാല്‍ ഇത്തരത്തില്‍ വൈകി ഗര്‍ഭിണിയാകുന്നവര്‍ക്ക് ജനിക്കുന്ന ആണ്‍ കുഞ്ഞിന് ഹൃദയ രോഗം വരെ വരാനുളള സാധ്യതയുണ്ടെന്നാണ് കാനഡയിലെ ആല്‍ബേര്‍ട്ടാ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ പറയുന്നത്.

35 വയസ്സുളള സ്ത്രീകള്‍ക്ക് തുല്യം വരുന്ന പെണ്‍ എലികളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. കൂടാതെ പ്രസവത്തിനും പല തരത്തിലുളള ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*