വാഹനത്തിന് വഴി നല്‍കിയില്ല, ഓട്ടോ ഡ്രൈവറെ യുവതി ചെയ്തത്…

തന്റെ ഇരുചക്രവാഹനത്തിന് വഴി നല്‍കാത്തതില്‍ പ്രകോപിതയായ യുവതി ഓട്ടോ ഡ്രൈവര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ന്യൂഡല്‍ഹിയിലെ ഗുരുഗ്രാമില്‍ ബുധനാഴ്‌ച രാവിലെയായിരുന്നു സംഭവം. സപ്‌ന എന്ന 35കാരിയാണ് 23കാരനായ സുനില്‍ കത്താരിയയെ വെടിവച്ചത്.

വീട്ടില്‍ നിന്ന് ഭവാനി എന്‍ക്ളേവിലേക്ക് സ്‌കൂട്ടറില്‍ വരികയായിരുന്ന സപ്‌ന മുന്നില്‍ നിറുത്തിയിട്ടിരിക്കുകയായിരുന്ന ഓട്ടോ ഡ്രൈവറോട് വാഹനം മുന്നോട്ടെടുക്കാന്‍ ആവശ്യപ്പെട്ടു. ആ സമയം മൊബൈലില്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന സുനില്‍ ഇതിന് തയ്യാറായില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ രൂക്ഷമായ വാഗ്വാദം നടന്നു. പിന്നീട് തിരികെ വീട്ടിലേക്ക് പോയ സപ്‌ന കൈത്തോക്കുമായി എത്തി യുവാവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ പെട്ടെന്ന് തന്നെ ഒഴിഞ്ഞുമാറിയതിനാല്‍ വെടിയേല്‍ക്കാതെ ഇയാള്‍ രക്ഷപ്പെട്ടു.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ്, തോക്ക് യുവതിയുടെതല്ലെന്ന് കണ്ടെത്തി. തയ്യല്‍ കടയില്‍ യുവതിയോടൊപ്പം ജോലി നോക്കുന്ന മറ്റൊരാളുടേതാണ് തോക്ക്. ഐ.പി.സി 323, 307, 337 എന്നീ വകുപ്പുകള്‍ പ്രകാരം യുവതിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. കടന്ന് പോകാന്‍ വഴിയുണ്ടായിട്ടും അതിന് തയ്യാറാകാതെയാണ് യുവതി തന്നെ ആക്രമിച്ചതെന്ന് സുനില്‍ പറഞ്ഞു. വീണ്ടും ലോഡ് ചെയ്യാന്‍ കഴിയാത്ത വിധം തോക്ക് നിശ്‌ചലമായതുകൊണ്ടാണ് തന്റെ ജീവന്‍ രക്ഷപ്പെട്ടതെന്നും ഇയാള്‍ വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*