ഉത്തര്‍പ്രദേശില്‍ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 16 പേര്‍ മരിച്ചു..!!

ഉത്തര്‍പ്രദേശിലെ മെയ്പുരി ജില്ലയില്‍ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 16 പേര്‍ മരിച്ചു. ഡിവൈഡറില്‍ ഇടിച്ചതിനെ തുടര്‍ന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വോള്‍വോ ബസാണ് അപകടത്തില്‍പ്പെട്ടത്. രാജസ്ഥാനിലെ ജെയ്പൂരില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഫറൂഖാബാദിലേക്കുള്ള യാത്രാമദ്ധ്യേയാണ് ബസ് അപകടത്തില്‍പ്പെട്ടത്.

16 പേര്‍ മരിച്ചതായി മെയ്ന്‍പുരി ജില്ല മജിസ്‌ട്രേറ്റ് സ്ഥിരീകരിച്ചു. 13 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ പരുക്ക് ഗുരുതരമാണ്. ഗുരുതരമായി പരുക്കേറ്റവരെ ഇറ്റാവയിലെ സഫായി ആശുപത്രിയിലേക്ക് മാറ്റി. ബുധാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. ഡ്രൈവറുടെ അമിത വേഗതയാണ് അപടകത്തിന് കാരണമെന്ന് രക്ഷപെട്ട യാത്രക്കാര്‍ പറഞ്ഞു. ബസിന്റെ മുകളില്‍ യാത്ര ചെയ്തവരാണ് മരിച്ചവരില്‍ ഭൂരിപക്ഷവും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*