നടി തൃഷയ്‌ക്കെതിരായ കേസ്: തമിഴ് സിനിമലോകത്തെ അമ്പരപ്പിച്ച് ഹൈക്കോടതി വിധി..!!

നികുതി വെട്ടിപ്പ് കേസില്‍ നടി തൃഷയ്ക്ക് ആശ്വാസമായി കോടതി വിധി. ഏറെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കേസിലാണ് ഇപ്പോള്‍ തീരുമാനമായത്. 2010-11 വര്‍ഷത്തില്‍ 3.52 കോടി രൂപ വരുമാനത്തില്‍ കാണിക്കാതെ നികുതിവെട്ടിപ്പ് നടത്തിയെന്നാണ് നടിക്കെതിരായി ആദായ നികുതി വകുപ്പ് ചുമത്തിയ കുറ്റം. 1.11 കോടി രൂപ നടി പിഴയടയ്ക്കണമെന്നും ആവശ്യപ്പെട്ടു.

ഇതോടെ തൃഷ ആദായ നികുതി വകുപ്പ് ട്രൈബ്യൂണലില്‍ പരാതി നല്‍കി. ഈ കേസില്‍ നടിക്ക് അനുകൂലമായി വിധി വന്നതോടെ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.

ദീര്‍ഘ നാള്‍ നീണ്ട കേസ് ഹൈക്കോടതി തള്ളിയതോടെ തൃഷയ്ക്ക് ഇനി ആശ്വസിക്കാം. വിജയ് സേതുപതി നായകനാകുന്ന 96 എന്ന സിനിമയില്‍ അഭിനയിക്കുകയാണ് തൃഷ ഇപ്പോള്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*