തന്റെ സ്വപ്നം ജീവിതം തകർത്തവർക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി കെവിന്റെ നീനു!!

കെവിന്‍ ഓർമ്മയായിട്ട് ദിവസങ്ങൾ ആയി. നീനുവിന് കെവിൻ ഒരു ഹൃദയം പൊള്ളിക്കുന്ന ഓർമ്മയാണ് എന്നും. ജീവിതത്തിൽ ഇന്ന് വരെ തനിക്ക് ലഭിക്കാതെ പോയ സ്നേഹം മുഴുവൻ തനിക്ക് നൽകി എന്ന കുറ്റത്തിന് തന്റെ സ്വന്തം കുടുംബക്കാരാൽ മരണം കൈ വരിക്കേണ്ടി വന്നവൻ.

കെവിൻ ഇനിയില്ലെന്ന് നീനുവിന് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. കെവിന്റെ ഓർമ്മകൾ ഉറങ്ങുന്ന കോട്ടയത്തെ കെവിന്റെ വീട്ടില്‍, അവന്റെ ചിരിക്കുന്ന ചിത്രങ്ങള്‍ക്ക് മുന്നില്‍ കണ്ണീരൊഴിയാതെ നീനു സംസാരിക്കുന്നുണ്ട്. കെവിന്റെ അച്ഛനും അമ്മയും സഹോദരിയും പകര്‍ന്ന് നൽകിയ ധൈര്യത്തിൽ നീനു സംസാരിക്കുകയാണ് സ്വന്തം വീട്ടിലെ യാതനകളെ കുറിച്ച്.

കെവിന്റെ സ്‌നേഹം നീനുവിന് വലിയ ഒരു ആശ്വാസം ആയിരുന്നു. അവഗണനയും വേദനയും മാത്രം അനുഭവിച്ച സ്വന്തം വീട്ടിലെ അവസ്ഥകളില്‍ നിന്നുമുളള വലിയ ഒരു ആശ്വാസം.

സ്വന്തം വീട്ടില്‍ നിന്നും ഇക്കാലമത്രയും അനുഭവിച്ച ക്രൂരതകള്‍ നീനു പറയുന്നത് കേൾക്കുന്ന ആർക്കും അവിശ്വസനീയമായി തോന്നാം. എങ്കിലും നീനു തെളിവുകൾ നിരത്തി ഓരോ യാതനയുടേയും കഥ പറയുകയാണ്. ഒരിക്കൽ അച്ഛനും അമ്മയും തമ്മിലുള്ള വഴക്ക് പിടിച്ച് മാറ്റാന്‍ ചെന്നതിന്റെ പേരില്‍ തന്നെ തല്ലിച്ചതച്ചിട്ടുണ്ട് എന്നു നീനു പറയുന്നു.

പിന്നീട് ഒരിക്കല്‍ അച്ഛന്‍ ഹാന്‍സ് ഉപയോഗിച്ചത് അമ്മയോട് പറഞ്ഞതിന്റെ പേരില്‍ ആയിരുന്നു ക്രൂര മർദ്ദനം. അമ്മയും അച്ഛനും തമ്മില്‍ വഴക്കിട്ട ദിവസം അതിനിടയില്‍ ചെന്ന തന്നെ അച്ഛന്‍ ടോര്‍ച്ച് ഉപയോഗിച്ച് അടിച്ചു എന്നും മൂക്കിലൂടെ നിലയ്ക്കാതെ രക്തം വന്ന് ആശുപത്രിയില്‍ കൊണ്ട് പോകേണ്ടതായി വന്നു എന്നും നീനു പറയുന്നു.

ചെറിയ കുട്ടി ആയിരുന്നപ്പോൾ തന്റെ ക്ലാസ്സില്‍ പഠിക്കുന്ന ആണ്‍കുട്ടികളോട് മിണ്ടിയതിന്റെ പേരില്‍ തന്റെ തല ഭിത്തിയില്‍ പിടിച്ച് ഇടിച്ചിട്ടുണ്ട് എന്നും താന്‍ അലറിക്കരഞ്ഞാൽ പോലും അമ്മ വെറുതെ വിട്ടിട്ടില്ല എന്നും നീനു പറയുന്നു. അമ്മയെ അയൽവീട്ടുകാർക്ക് പോലും പേടി ആയിരുന്നു. അതുകൊണ്ട് അയല്‍ക്കാര്‍ ആരും എത്ര നിലവിളി കേട്ടാലും തിരിഞ്ഞ് നോക്കില്ലായിരുന്നു.

പഠിക്കുന്ന സമയത്ത് ഒരിക്കല്‍ ഒരു ആണ്‍കുട്ടി തന്നെ ഇഷ്ടമാണെന്ന് പറഞ്ഞത് താൻ അമ്മയോട് പറഞ്ഞപ്പോള്‍ അമ്മ സ്‌കൂളില്‍ ചെന്ന് അവനോട് അസഭ്യം പറഞ്ഞു. അതിന് ശേഷം അമ്മയോട് ഒന്നും മനസ് തുറന്ന് പറയാറില്ലെന്ന് നീനു പറഞ്ഞു.

മിശ്ര വിവാഹിതരായതിനാൽ തന്റെ അച്ഛന്റെ വീട്ടുകാരെക്കുറിച്ച് സംസാരിക്കുന്നത് പോലും അമ്മയ്ക്ക് ഇഷ്ടമില്ലായിരുന്നു. ഒരിക്കല്‍ ആന്റിയുടെ വീട്ടില്‍ പോകണമെന്ന് വാശി പിടിച്ചതിന് അമ്മ തന്നെ ആന്റിന കൊണ്ട് പൊള്ളിച്ചുവെന്നും നീനു വെളിപ്പെടുത്തുന്നു.

ചെറിയ കാര്യങ്ങള്‍ക്ക് പോലും ചൂലിന്റെ കെട്ട് കൊണ്ടും വിറക് കൊണ്ടും തന്നെ അച്ഛനും തല്ലുമായിരുന്നു. ആ വീട്ടില്‍ നില്‍ക്കാന്‍ ഇഷ്ടമില്ലാത്തത് കൊണ്ടാണ് ജിയോളജി വിഷയമെടുത്ത് കോട്ടയത്തേക്ക് പഠിക്കാന്‍ പോയത് എന്നും നീനു കൂട്ടിച്ചേർത്തു.

സഹോദരന്‍ ഷാനു പ്രണയിച്ച് വിവാഹം കഴിച്ച പെണ്‍കുട്ടിക്ക് തന്നോട് വളരെ സ്‌നേഹമായിരുന്നു എന്നാൽ അവള്‍ ഒരു മാസം പോലും ആ വീട്ടില്‍ അമ്മ കാരണം നിന്നില്ല എന്നും നീനു പറഞ്ഞു.

അവധിക്ക് പോലും എല്ലാവരും വീട്ടില്‍ പോയാലും വീട്ടിൽ പോകാതെ ഹോസ്റ്റലിൽ തന്നെ നിൽക്കുമായിരുന്നു എന്നും നീനു പറഞ്ഞു. ഫോണില്‍ പോലും ആരും ഒരു നല്ല വാക്ക് പോലും പറയാറില്ല. ഫോണിലൂടെ അമ്മ ചീത്ത വിളിക്കുന്നത് അടുത്ത് നില്‍ക്കുന്ന അടുത്ത സുഹൃത്തുക്കള്‍ പോലും പലപ്പോഴും കേട്ടിട്ടുണ്ട്. ഇത്രയൊക്കെ ക്രൂരതകൾ സ്വന്ത മകളോട് കാണിച്ചവർ തന്നെ ആണ് കെവിനെ ഇല്ലാതാക്കിയത് എന്ന് നീനു പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*