സുധീരന് മറുപടിയുമായി കെ സി ജോസഫ് ;ഇതൊരു ഓപ്പണ്‍ ചാലഞ്ചെന്നും കെ സി ജോസഫ്..!!

പാര്‍ട്ടി നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച വി എം സുധീരന് മറുപടിയുമായി ഉമ്മന്‍ ചാണ്ടി പക്ഷത്തെ പ്രമുഖ നേതാവ് കെ സി ജോസഫ് രംഗത്ത്. സുധീരന്റെ വിമര്‍ശനങ്ങള്‍ പാര്‍ട്ടിയോടുള്ള ഓപ്പണ്‍ ചാലഞ്ചാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ്.

പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി സുധീരന്‍ കലാപകൊടി ഉയര്‍ത്തുന്നത് വേദനാജനകമാണെന്നും ഇതു സാധാരണ പ്രവര്‍ത്തകന്റെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കുമെന്നും കെ സി ജോസഫ് കൂട്ടിച്ചേര്‍ത്തു.

1982 ല്‍ കെ സ് ജോസഫിന് ഐ ഗ്രൂപ്പിന്റെ കടുത്ത എതിര്‍പ്പുകളെ മറികടന്ന് ഇരിക്കൂറില്‍ സീറ്റ് നല്‍കിയത് താന്‍ ഇടപെട്ടിട്ടാണെന്ന് വി എം സുധീരന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഒറ്റത്തവണ എന്ന നിബന്ധനയിലായിരുന്നു അവിടെ കെ സി ജോസഫിന് സീറ്റ് നല്‍കിയത്. എന്നാല്‍ അവിടെ പിന്നെ എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണെന്നായിരുന്നു സുധീരന്റെ വാക്കുകള്‍. മാണി ഗ്രൂപ്പിന് ഒറ്റത്തവണ മാത്രമാണ് രാജ്യസഭാ സീറ്റ് നല്‍കിയതെന്നതുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വാദത്തെ പരിഹസിച്ചായിരുന്നു സുധീരന്റെ ഈ പ്രസ്താവന.

വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് കെപിസിസി പ്രസിഡണ്ട് എംഎം ഹസ്സന്‍ വ്യക്തമാക്കി. പരസ്യ പ്രസ്താവന നടത്തുന്നതില്‍ നിന്നും മറ്റുള്ളവരെ വിലക്കിയ താന്‍ തന്നെ അതു തെറ്റിക്കുന്നത് ശരിയല്ലെന്നായിരുന്നു ഹസ്സന്റെ നിലപാട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*