സ്ത്രീകൾക്ക് ഈ 20 രഹസ്യ ശീലങ്ങളുണ്ടെന്ന് നിങ്ങൾക്ക് ഒരിക്കലും മനസ്സിലാവില്ല..!

സ്ത്രീകള്‍ക്ക് ഉള്ള ഈ രഹസ്യങ്ങള്‍ മനസ്സിലാക്കി വയ്ക്കുന്നത് തീര്‍ത്തും നല്ലതായിരിക്കും. പുരുഷന്‍മാര്‍ക്ക്‌ ഇപ്പോഴും സ്‌ത്രീകളുടെ പല ശീലങ്ങളും മനസ്സിലാക്കാന്‍ പ്രയാസമാണ്‌.

മുന്‍കൂട്ടി ഒരു പദ്ധതിയും തയ്യാറാക്കാതെയാണ്‌ സ്‌ത്രീകള്‍ എല്ലാം ചെയ്യുന്നത്‌. എന്നാണ്‌ വിശ്വാസം. എന്നാല്‍ ഇത്‌ തെറ്റാണ്‌. എല്ലാ കാര്യങ്ങളും ചിന്തിച്ചും മുന്‍കൂട്ടി നിശ്ചയിച്ചുമാണ്‌ ഇവര്‍ ചെയ്യുക. ഇവരുടെ വിചിത്ര സ്വഭാവത്തിന്റെ തുടക്കം മാത്രമാണിത്‌.

വര്‍ഷങ്ങളായി സ്‌ത്രീകള്‍ സ്വായത്തമാക്കിയ നിരവധി ശീലങ്ങളുണ്ട്‌. ഈ ശീലങ്ങളിലേറെയും പുരുഷന്‍മാരെ ഇപ്പോഴും അത്ഭുതപെടുത്തുന്നവയാണ്‌.

ഒരുക്കം

മിക്ക സ്‌ത്രീകളും ഒരുങ്ങാനുള്ള സാധനങ്ങള്‍ ബാഗില്‍ കൊണ്ടു നടക്കാറുണ്ട്‌. എല്ലാ ഒരുക്കങ്ങളോടെയുമാണ്‌ വീട്ടില്‍ നിന്നും ഇറങ്ങുന്നതെങ്കിലും സന്ദര്‍ശന സ്ഥലത്ത്‌ പ്രവേശിക്കുന്നതിന്‌ മുമ്പ്‌ ഒന്നുകൂടി മുഖം മിനുക്കാന്‍ ഇവര്‍ സമയം കണ്ടെത്തും. ഒരു മണിക്കൂറിലേറെ ഒരുങ്ങിയിട്ട്‌ വീണ്ടും എന്തിന്‌ ഇങ്ങനെ ചെയ്യുന്നുവെന്ന്‌ പുരുഷന്‍മാര്‍ അത്ഭുതപെടാറുണ്ട്‌.

ഫേസ്‌ പാക്ക്

ഫേസ്‌ പാക്കുകള്‍ സ്‌ത്രീകളുടെ മുഖത്തിന്റെ തിളക്കം കൂട്ടുമെന്ന്‌ പുരുഷന്‍മാര്‍ക്ക്‌ അറിയാം. എന്നാല്‍, ഇങ്ങനെ ഉണ്ടാകുന്ന വ്യത്യാസം യഥാര്‍ത്ഥത്തില്‍ തിരിച്ചറിയുന്നവര്‍ കുറവാണ്‌.

വസ്‌ത്രധാരണം

വിശേഷ അവസരങ്ങളില്‍ ധരിക്കാനുള്ള വസ്‌ത്രം തിരഞ്ഞെടുക്കാന്‍ സ്‌ത്രീകള്‍ എപ്പോഴും കൂടുതല്‍ സമയം ചെലവഴിക്കാറുണ്ട്‌. അഞ്ചെണ്ണം എടുത്ത്‌ നോക്കിയിട്ട്‌ വേറൊന്നായിരിക്കും ഇടുക.

അലമാരിയില്‍ ഉള്ള എല്ലാ വസ്‌ത്രങ്ങളും എടുത്തു നോക്കിയാലും തൃപ്‌തിയാകില്ല. ഇടാനൊന്നുമില്ല പുതിയത്‌ വാങ്ങണമെന്ന ആത്മഗതം ഉയരുകയും ചെയ്യും. രണ്ട്‌ ഷര്‍ട്ടും പാന്റും കൊണ്ട്‌ ഒരാഴ്‌ചയിലേറെ തൃപ്‌തരാകുന്ന പുരുഷന്‍മാരെ സ്‌ത്രീകളുടെ ഈ സ്വഭാവം അത്ഭുതപെടുത്താറുണ്ട്‌.

കാലിന്‌ പ്രത്യേക ക്രീം

മുഖം, മുടി, ശരീരം എന്നിവ ഓരോന്നിനുമായി പലതരം ക്രീമുകള്‍ സ്‌ത്രീകള്‍ ഉപയോഗിക്കാറുണ്ട്‌. എന്നാല്‍, കാലിനും നഖത്തിനും മാത്രമായി പ്രത്യേക ക്രീം വാങ്ങുന്നത്‌ എന്തിനാണന്ന്‌ പുരുഷന്‍മാര്‍ക്ക്‌ പലപ്പോഴും മനസ്സിലാവാറില്ല. കാലും നഖങ്ങളും ശരീരത്തിന്റെ ഭാഗല്ലേ, പിന്നെന്തിന്‌ പ്രത്യേക ക്രീം ? എന്ന ചോദ്യം പുരുഷന്‍മാരുടെ മനസ്സില്‍ പലപ്പോഴും ഉണ്ടാകാറുണ്ട്‌.

അടക്കിച്ചിരി

എല്ലാ സ്‌ത്രീകളും അടക്കിചിരിക്കാറുണ്ട്‌.ഇവര്‍ ഇത്‌ ഇഷ്‌ടപെടുകയും ചെയ്യുന്നു. വിവിധ തരത്തിലുള്ള അടക്കി ചിരികളുണ്ട്‌. ശീലം കൊണ്ടാണിങ്ങനെ ചെയ്യുന്നതെങ്കിലും എന്തെങ്കിലും കാരണമില്ലാതെ സ്‌ത്രീകള്‍ അടക്കിചിരിക്കാറില്ല. എന്നാല്‍, ഇതെന്താണന്ന്‌ പലപ്പോഴും പുരുഷന്‍മാര്‍ക്ക്‌ മനസ്സിലാക്കാന്‍ കഴിയാറില്ല.

തടിയെ കുറിച്ചുള്ള ചോദ്യം

എനിക്ക്‌ തടി കൂടുതലുണ്ടോ?’ ഈ ചോദ്യം സ്‌ത്രീകള്‍ കൂടുതലായും ചോദിക്കുന്നത്‌ ശീലംകൊണ്ടാണ്‌. സ്വന്തം രൂപത്തെ കുറിച്ചും ഭാരത്തെകുറിച്ചും ബോധമുള്ളവരാണെങ്കിലും പലപ്പോഴും ഈ ചോദ്യം ഉയര്‍ന്നു വരുന്നത്‌ അവരുടെ ഉപബോധമനസ്സില്‍ നിന്നാണ്‌.

അതുകൊണ്ട്‌ അടുത്ത തവണ ഈ ചോദ്യം ചോദിക്കുമ്പോള്‍ ഉത്തരം അവര്‍ കേട്ട്‌ ശീലമാക്കുന്നു എന്ന്‌ ഉറപ്പ്‌ വരുത്തുക.

കൂട്ടമായുള്ള വിശ്രമമുറി സന്ദര്‍ശനം

പൊതുഇടങ്ങളില്‍ ആയിരിക്കുമ്പോള്‍ വിശ്രമമുറിയിലേക്കോ ശൗചാലയത്തിലേയ്‌ക്കോ പോകുമ്പേള്‍ സ്‌ത്രീകള്‍ക്ക്‌ കൂട്ടമായി പോകുന്ന ശീലമുണ്ട്‌. ഇതിന്‌ പിന്നിലുള്ള രഹസ്യമെന്തെന്ന്‌ പുരുഷന്‍മാര്‍ക്ക്‌ ഇപ്പോഴും വ്യക്തമല്ല.

പേഴ്‌സ്‌

ഒരു ജോടി താക്കോലുകളോ ഒരു ലിപ്‌സ്റ്റിക്കോ മാത്രമാണ്‌ പേഴ്‌സില്‍ വയ്‌ക്കാന്‍ പറ്റുന്നത്‌. ചീപ്പ്‌, ഫോണ്‍, ടിഷ്യു, പൗഡര്‍ എന്നിവയെല്ലാം പോക്കറ്റിലോ കാറിന്റെ ഡാഷ്‌ ബോര്‍ഡിലോ വയ്‌ക്കണം. പേഴ്‌സിന്റെ ഉപയോഗമില്ലായ്‌മ അറിയാമെങ്കിലും സ്‌ത്രീകള്‍ ഇത്‌ എപ്പോഴും കൊണ്ടു നടക്കും.

വലിയ ബാഗ്‌

സ്‌ത്രീകള്‍ക്ക്‌ എപ്പോഴും ഒരു ബാഗ്‌ കൊണ്ടു നടക്കേണ്ടത്‌ ആവശ്യമാണ്‌. എന്നാല്‍, സ്‌ത്രീകള്‍ വലിയ ബാഗ്‌ കൊണ്ടു നടക്കുന്നതെന്തിനാണന്ന സംശയം പലര്‍ക്കും ഉണ്ടാകാറുണ്ട്‌.

റിബണ്‍

സ്‌ത്രീകള്‍ പൊതുവെ റിബണ്‍ ഇഷ്‌ടപെടുന്നവരാണ്‌. മുടി കെട്ടാന്‍, പേപ്പര്‍ ഒരുമിച്ച്‌ വയ്‌ക്കാന്‍ സമ്മാനപൊതിയില്‍ കെട്ടാന്‍, തൊപ്പി അലങ്കരിക്കാന്‍ തുടങ്ങി വിവിധ കാര്യങ്ങള്‍ക്ക്‌ ഇവര്‍ റിബണ്‍ ഉപയോഗിക്കാറുണ്ട്‌.മിക്ക സ്‌ത്രീകളുടെയും ശേഖരത്തില്‍ റിബണ്‍ ഉണ്ടാവാറുണ്ട്‌.

ആശംസ കാര്‍ഡ്‌

ഇ-കാര്‍ഡുകളുടെയും ടെക്‌സ്റ്റ്‌ മെസ്സേജുകളുടെയും കാലമാണിതെങ്കിലും സ്‌ത്രീകള്‍ക്ക്‌ ആശംസ കാര്‍ഡുകളോടുള്ള ഭ്രമം കുറഞ്ഞിട്ടില്ല. ഇതെന്തു കൊണ്ടാണന്ന്‌ പുരുഷന്‍മാര്‍ക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്നില്ല. ജന്മദിനം, വാര്‍ഷികം തുടങ്ങി എല്ലാ ആഘോഷവേളകളിലും ഇവര്‍ ആശംസകാര്‍ഡുകള്‍ വാങ്ങുകയോ ഉണ്ടാക്കുകയോ ചെയ്യും.

പാത്രങ്ങളുടെ ശേഖരം

പാത്രങ്ങളും കത്തികളും സ്‌ത്രീകള്‍ വളരെ ഇഷ്‌ടപെടുന്നു. ഓരോ ആവശ്യങ്ങള്‍ക്കുമായി പ്രത്യേകം പാത്രങ്ങള്‍, കത്തി, മുള്ള്‌, സ്‌പൂണ്‍ തുടങ്ങിയവ എല്ലാ അടുക്കളയിലും കാണാന്‍ കഴിയും.

വസ്‌ത്രം മാറ്റല്‍

വസ്‌ത്രങ്ങള്‍ മാറ്റാന്‍ സ്‌ത്രീകള്‍ക്കിഷ്‌ടമാണ്‌. അവസരം കിട്ടിയാല്‍ രാവിലെയും ഉച്ചയ്‌ക്കും വൈകിട്ടും രാത്രിയും വേറെ വേറെ വസ്‌ത്രം ധരിക്കാന്‍ ഇവര്‍ ഒരുക്കമാണ്‌. എന്നാല്‍, ഈ ശീലം കാരണം ചെലവ്‌ ഉയരുമെന്ന പേടി പുരുഷന്‍മാര്‍ക്ക്‌ ഉണ്ടാവാറുണ്ട്‌.

അതെ, അല്ല മാറ്റി പറച്ചില്‍

അല്ല എന്നര്‍ത്ഥത്തില്‍ അതെ എന്നും അതെ എന്നര്‍ത്ഥത്തില്‍ അല്ല എന്നും പറയുന്ന ശീലം സ്‌ത്രീകള്‍ക്കുണ്ട്‌. ഈ ശീലം എന്തുകാണ്ടാണന്ന്‌ ഇതുവരെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല.

പരദൂഷണം

പുരുഷന്‍മാരും പരദൂഷണം പറയാറുണ്ട്‌. എന്നാല്‍, സ്‌ത്രീകള്‍ക്ക്‌ എങ്ങനെ എല്ലായ്‌പ്പോഴും പരദൂഷണം പറയാന്‍ കഴിയുന്നു എന്ന കാര്യത്തില്‍ അവര്‍ക്ക്‌ അത്ഭുതമാണ്‌്‌. തലമുറകളായി കൈമാറി വന്ന ശീലമാണന്ന്‌ ഇതിനെ പറയാം.

സുഹൃത്തും ശത്രുവും

കാണുമ്പോള്‍ പരസ്‌പരം സൗഹൃദം കാണിക്കുന്ന സ്‌ത്രീകള്‍ പക്ഷെ ചിലപ്പോള്‍ പുറകില്‍ നിന്ന്‌ പരസ്‌പരം കുറ്റം പറയാറുണ്ട്‌. ഒരേ സമയം സുഹൃത്തായും ശത്രുവായും കാണുന്ന ഈ ശീലം പുരുഷന്‍മാര്‍ക്ക്‌ മനസ്സിലാക്കാന്‍ പ്രയാസമാണ്‌.

സൂത്രചോദ്യങ്ങള്‍

സൂത്രചോദ്യങ്ങള്‍ ചോദിക്കുന്നതിന്‌ സ്‌ത്രീകള്‍ മിടുക്കരാണ്‌. നിങ്ങളെ വേദനിപ്പിക്കാന്‍ ചോദിക്കുന്നതായിരിക്കില്ല മറിച്ച്‌ ഒരു തുടക്കത്തിന്‌ വേണ്ടിയായിരിക്കും ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുക. ഇത്‌ അവരുടെ ശീലങ്ങളുടെ ഭാഗമാണ്‌.

ഷോപ്പിങ്‌

സ്‌ത്രീകളുടെ ഷോപ്പിങ്‌ ഭ്രമം ഒരു കാലത്തും പുരുഷന്‍മാര്‍ക്ക്‌ മനസ്സിലാക്കാന്‍ കഴിയാത്ത ഒന്നാണ്‌. സ്‌ത്രീകള്‍ ഷോപ്പിങ്‌ എത്രമാത്രം ഇഷ്‌ടപെടുന്നുവെന്ന്‌ അറിയില്ലെങ്കിലും അവരുടെ സ്വഭാവമായി ഇതിനെ പുരുഷന്‍മാര്‍ അംഗീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്‌.

ചോദ്യം ചോദിക്കല്‍

ചോദ്യങ്ങള്‍ ചോദിക്കാന്‍ സ്‌ത്രീകള്‍ക്ക്‌ ഇഷ്‌ടമാണ്‌. ഉത്തരങ്ങള്‍ കിട്ടിയില്ലെങ്കിലും ചോദ്യം ചോദിക്കുക എന്നത്‌ അവരുടെ ശീലമാണ്‌. ഉത്തരം കിട്ടുന്നവരെ ചിലപ്പോള്‍ ചോദ്യം ചോദിച്ചു കൊണ്ടേയിരിക്കും.’

വൃത്തിയാക്കല്‍

മിക്ക സ്‌ത്രീകള്‍ക്കും വൃത്തിയാക്കലും അടുക്കി വയ്‌ക്കലും ഒരു ശീലമാണ്‌. എല്ലാം വൃത്തിയിലും ക്രമത്തിലുമാകാതെ അവര്‍ക്ക്‌ വിശ്രമമം ഉണ്ടാകില്ല. കല്യാണം കഴിഞ്ഞ്‌ ആദ്യദിവസം തൊട്ട്‌ തന്നെ സ്‌ത്രീകള്‍ക്ക്‌ എങ്ങനെ ഇത്തരത്തില്‍ പെരുമാറാന്‍ കഴിയുന്നുവെന്ന്‌ പുരുഷന്‍മാര്‍ അത്ഭുതപെടാറുണ്ട്‌.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*