സ്‌പെയിന്‍ പരിശീലകനെ മാറ്റിയതില്‍ പ്രതികരണവുമായി ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ്..!!

ലോകകപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സ്‌പെയിന്റെ പരിശീലകനെ മാറ്റിയത് ടീമിനെ ബാധിക്കില്ലെന്ന് സ്‌പെയിന്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ്. രാജ്യത്തോട് പ്രതിബദ്ധതയും ഉത്തരവാദിത്തവുമുള്ള കളിക്കാരാണ് സ്‌പെയിന്‍ നിരയിലിള്ളതെന്നും ടീം ഒറ്റക്കെട്ടാണെന്നും സെര്‍ജിയോ പറഞ്ഞു.

റയല്‍ മാഡ്രിഡിന്റെ പരിശീലകനായുള്ള കരാറില്‍ എത്തിയതിനെ തുടര്‍ന്ന് ഇന്നലെ ജൂലന്‍ ലോപ്പറ്റേഗിയെ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താരത്തിന്റെ പ്രതികരണം. ലോപ്പറ്റേഗിയ്ക്ക് പകരം ആല്‍ബര്‍ട്ട് സലാദസിനെ പുതിയ പരിശീലകനായി നിയമിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*