നാട്ടുകാരുടെ മുന്നില്‍ സത്‌സ്വഭാവി, ഭര്‍ത്താവിനെ കൊന്ന സോഫിയയെക്കുറിച്ച്‌ നാട്ടുകാര്‍ പറയുന്നത്…

മെല്‍ബണില്‍ മലയാളിയായ സാം എബ്രഹാമിനെ ഭാര്യ സോഫിയയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്ന വാര്‍ത്തയ്ക്കു പിന്നാലെ സോഫിയയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സോഫിയയെ ക്കുറിച്ച്‌ വിദേശത്ത് നിന്നും വാര്‍ത്ത പുറത്ത് വന്ന ഞെട്ടലിലാണ് നാട്. സ്‌കൂളില്‍ പഠിക്കുമ്ബോള്‍ മുതല്‍ സോഫിയയും സാമും ഇഷ്ടത്തിലാണ്.

കോളേജ് കാലഘട്ടത്തിലാണ് സോഫിയ അരുണിനെ പരിചയപ്പെടുന്നത്. പൊതുവേ ശാന്ത സ്വഭാവക്കാരിയായ സോഫിയ ഇത്തരമൊരു കൃത്യം ചെയ്‌തെന്ന് വിശ്വസിക്കാന്‍ നാട്ടുകാര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇവരുടെ കരുവാളൂരുള്ള വീട്ടില്‍ സഹോദരിയായിരുന്നു മുന്‍പ് താമസിച്ചിരുന്നത്. ഇപ്പോള്‍ ഇത് പൂട്ടിയിട്ടിരിക്കുകയാണ്. സഹോദരിയും കുടുംബവും ഓസ്‌ട്രേലിയയിലാണ് ഇപ്പോള്‍ താമസം.

സോഫിയയും സാമും 2008ലാണ് വിവാഹം കഴിച്ചത്. ഇതിന് ശേഷം സോഫിയയും ഭര്‍ത്താവും മെല്‍ബണിലേക്കും അരുണ്‍ ഓസ്‌ട്രേലിയയിലേക്കും പോയി. തനിക്കെതിരെ ഭീഷണിയുണ്ടെന്നും അടുത്തത് പെട്ടിയിലായിരിക്കും തന്നെ കൊണ്ടു വരികയെന്നും സാം അടുപ്പമുള്ളവരോട് പറഞ്ഞിരുന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നു.

ഇതിന് പുറമേ അപ്പച്ചന്റെ കല്ലറയ്ക്ക് സമീപം തന്നെ സംസ്്കരിക്കണമെന്നും സാം പിതാവിനോട് പറഞ്ഞുവെന്നും വാര്‍ത്തകളില്‍ പരന്നിരുന്നു. കേസില്‍ സോഫിയയ്ക്ക് 22 വര്‍ഷം കഠിന തടവും അരുണിന് 27 വര്‍ഷം തടവുമാണ് വിക്ടോറിയ കോടതി വിധിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*