സിംഹങ്ങളെ അനുസരണ പഠിപ്പിക്കാന്‍ ഈ മൃഗശാല ഉടമ കൊണ്ടു നടക്കുന്ന ‘ഭീകര വസ്തു’ കണ്ടാല്‍ ആരായാലും ഒന്നു അമ്പരക്കും..!!

മൃഗശാലകളിലെ ഏറ്റവും അത്ഭുത കാഴ്ച്ചകളിലൊന്നാണ് സിംഹങ്ങള്‍. എന്നാല്‍ ഈ സിംഹങ്ങളെ നിലയ്ക്ക് നിര്‍ത്താന്‍ മൃഗശാല സൂക്ഷിപ്പുകാര്‍ കാണിക്കേണ്ടി വരുന്ന അഭ്യാസങ്ങള്‍ ചില്ലറയല്ല. എന്നാല്‍ ഇവിടെ ഒരു മൃഗശാല സൂക്ഷിപ്പുകാരന്‍ സിംഹങ്ങളെ തന്റെ വരച്ച വരയില്‍ നിര്‍ത്തി കൊണ്ട് അത്ഭുതം തീര്‍ക്കുകയാണ്. വല്ല വടിയും ആയുധങ്ങളും ഒന്നും ഉപയോഗിച്ചല്ല ഇയാള്‍ സിംഹങ്ങളെ ശാസിക്കുന്നത്.

കാലില്‍ ഇടുന്ന സാധാരണ ചെരുപ്പ് ഉപയോഗിച്ചാണ് ഇദ്ദേഹം സിംഹങ്ങളെ പേടിപ്പിക്കുന്നത്. പൂച്ചകളെ തല്ലുന്ന ലാഘവത്തോടെയാണ് ഇദ്ദേഹം സിംഹങ്ങളോട് പെരുമാറുന്നത്. ഉക്രെയിനിലെ ക്രിമിയയിലുള്ള ഒരു സഫാരി പാര്‍ക്കിന്റെ ഉടമ ഒലഗ് സബ്‌കോവ് ആണ് ചെരുപ്പ് കൊണ്ട് സിംഹങ്ങളെ മര്യാദ പഠിപ്പിച്ച് ശ്രദ്ധേയനാവുന്നത്. ശാന്തമായി പുല്ലില്‍ കിടക്കുകയായിരുന്ന ഒരു പെണ്‍സിംഹത്തിന് അടുത്തേക്ക് മറ്റൊരെണ്ണം വന്ന് ഉപദ്രവിക്കാന്‍ ഒരുങ്ങുന്നു. സഫാരിക്കിടെ ഇത് ശ്രദ്ധയില്‍പ്പെട്ട സബ്‌കോവ് സിംഹക്കൂട്ടങ്ങള്‍ക്ക് അടുത്തേക്ക് ഓടിയെത്തി ചെരുപ്പ് കൊണ്ട് എല്ലാത്തിനേയും പേടിപ്പിക്കുന്നു.

പല സിംഹങ്ങളും ഇദ്ദേഹം തങ്ങള്‍ക്കടുത്തേക്ക് വരുന്നത് കാണുമ്പോള്‍ തന്നെ ഓടി ഒളിക്കാന്‍ ശ്രമിക്കുകയാണ്. ഓര്‍ത്തോളു എനിക്ക് നിങ്ങളെ പൊലെ പെരുമാറാന്‍ അറിയില്ല, ഞാന്‍ അടിക്കും എന്നാണ് അദ്ദേഹം സിംഹങ്ങളോട് ഭീഷണിയുടെ സ്വരത്തില്‍ പറയുന്നത്. പാര്‍ക്കിന് മുകളില്‍ നിന്നും ഈ സംഭവങ്ങള്‍ അത്ഭുതത്തോടെ നോക്കി കാണുന്ന കാഴ്ച്ചക്കാരെയും ദൃശ്യങ്ങളില്‍ കാണാം. അവരില്‍ പലരും ഈ ചെരുപ്പിന്റെ പ്രത്യേകതയെന്താണെന്ന് സബ്‌കോവിനോട് ചോദിക്കുന്നുണ്ട്. എന്നാല്‍ ഇതൊരു ഭീകര വസ്തുവാണെന്നാണ് സബ്‌കോവിന്റെ ഉത്തരം.

വീഡിയോ കാണാം

Video Player

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*