സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മികച്ച ആശുപത്രിക്കുള്ള അവാര്‍ഡ് ഈ ആശുപത്രിക്ക്..!!

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മികച്ച ആശുപത്രിക്കുള്ള അവാര്‍ഡ് തുടര്‍ച്ചയായ രണ്ടാം തവണയും ചേര്‍ത്തലയിലെ കിന്‍ഡര്‍ വിമണ്‍സ് ആശുപത്രിക്ക്. നൂറ് കിടക്കയില്‍ താഴെയുള്ള ആശുപത്രികളുടെ വിഭാഗത്തിലാണ് കിന്‍ഡര്‍ നേട്ടം കൈവരിച്ചത്.

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ആശുപത്രി ഭാരവാഹികള്‍ക്ക് അവാര്‍ഡ് നല്‍കി. ഹോസ്പിറ്റല്‍ ആന്റ് ഫെര്‍ട്ടിലിറ്റി സെന്റര്‍ ഭാരവാഹികളായ ഷൈന്‍ മോഹന്‍, വിപിന്‍ കെ.ചന്ദ്രന്‍, ആല്‍ബി പി ലൂക്കോസ്, സോള്‍ബിമോള്‍ പി.എസ്. എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും സന്നിഹിതനായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*