സംസ്ഥാന ലോട്ടറി സമ്മാനങ്ങളില്‍ വന്‍ വര്‍ധന; ദിവസം 246021 പേര്‍ക്ക‌് സമ്മാനം; കൂടാതെ…

സംസ്ഥാന ലോട്ടറിയുടെ പുതുക്കിയ സമ്മാനഘടന ജൂലൈ 15 മുതല്‍ നടപ്പാക്കും. സമ്മാനങ്ങളുടെ എണ്ണത്തില്‍ വന്‍വര്‍ധനയുണ്ടാകും. കാരുണ്യപ്ലസ‌് നറുക്കെടുപ്പിലെ സമ്മാനങ്ങളുടെ എണ്ണം 246021 ആയി ഉയരും. നിലവില്‍ പ്രതിദിനം 226814 സമ്മാനമാണ‌് നല്‍കിയിരുന്നത‌്.

അക്ഷയ ഭാഗ്യക്കുറിയിലെ സമ്മാനങ്ങളുടെ എണ്ണം 226825 ആകും. യുഡിഎഫ‌് സര്‍ക്കാരിന്റെ കാലത്ത‌് 87000 ആയിരുന്ന സമ്മാനമാണ‌് ഇപ്പോള്‍ 246000ത്തിലേക്കെത്തിയത‌്. 5000രൂപയുടെ സമ്മാനങ്ങളുടെ എണ്ണവും വര്‍ധിക്കും. മെയ‌് ഒന്നുമുതല്‍ 30 രൂപ ടിക്കറ്റില്‍ 1000 രൂപയുടെ 1080 സമ്മാനവും 500ന്റെ 6480 സമ്മാനവും 100 രൂപയുടെ 28000 സമ്മാനവും ഉള്‍പ്പെടെ 33469 സമ്മാനം വര്‍ധിച്ചിരുന്നു. 40 രൂപ ടിക്കറ്റിന‌് 1000 രൂപയുടെ 3240 സമ്മാനവും 500ന്റെ 6480 സമ്മാനവും 100 രൂപയുടെ 28000 സമ്മാനവും ഉള്‍പ്പെടെ 33469 സമ്മാനവും വര്‍ധിച്ചു. ഇതില്‍ 5000 രൂപയുടെ സമ്മാനങ്ങള്‍ വര്‍ധിച്ചില്ലെന്ന വിലയിരുത്തലിലാണ‌് ജൂലൈ 15 മുതല്‍ പുതിയ സമ്മാനഘടന നിലവില്‍വരുന്നത‌്.

ഒരു ടിക്കറ്റിന‌് 26.80 രൂപയാണ‌് മുഖവില. 3.20രൂപ ജിഎസ‌്ടിയിലേക്ക‌് പോകും. യുഡിഎഫ‌് കാലത്ത‌് ടിക്കറ്റിന്റെ മുഖവിലയുടെ 42 ശതമാനമാണ‌് സമ്മാനത്തിന‌് നീക്കിവച്ചത‌്. ഇപ്പോഴിത‌് 52 ശതമാനംമായി. 25.25 ശതമാനം വില്‍പ്പന കമീഷനും 4.5 ശതമാനം ഏജന്‍സി സമ്മാനവും നല്‍കുന്നു. ആറു ശതമാനം നടത്തിപ്പ‌ുചെലവാണ‌്. സര്‍ക്കാരിന‌് ലഭിക്കുന്നതാകട്ടെ 12 ശതമാനവും. യുഡിഎഫ‌് കാലത്ത‌് ടിക്കറ്റിന്റെ മുഖവിലയുടെ 24 ശതമാനം സര്‍ക്കാരിന‌് ലഭിച്ചിരുന്നു. സമ്മാനങ്ങള്‍ ഭീമമായി വര്‍ധിച്ചതോടെ ടിക്കറ്റുകള്‍ മാറാന്‍ ലോട്ടറി ഓഫീസുകളില്‍ പ്രയാസം നേരിടുന്നതിനാല്‍ 28 ക്ലര്‍ക്കുമാരുടെയും 15 ജൂനിയര്‍ സൂപ്രണ്ടുമാരുടെയും തസ‌്തിക സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

സമ്മാനങ്ങളുടെ ആകെത്തുകയില്‍ മാറ്റംവരുത്താന്‍ കഴിയാത്തതിനാല്‍ ഘടനയിലെ മാറ്റത്തിനാണ‌് മുന്‍ഗണന. 5000 രൂപയുടെ സമ്മാനങ്ങള്‍ വര്‍ധിപ്പിക്കാന്‍ ചെറിയസമ്മാനങ്ങള്‍ കുറയ‌്ക്കണമെന്ന ആവശ്യവും ചില കേന്ദ്രങ്ങളില്‍ ഉയരുന്നു. ഇതിനായി ചെറിയ സമ്മാനങ്ങള്‍ വന്‍തോതില്‍ വെട്ടിക്കുറ‌യ‌്ക്കേണ്ടിവരും. ഇത‌് ദോഷമാകുമെന്നാണ‌് വിലയിരുത്തല്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*