ആര്‍എസ്എസിനെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കുറ്റം ചുമത്തി..!!

ആര്‍എസ്എസിനെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കുറ്റം ചുമത്തി. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നല്‍കിയ അപകീര്‍ത്തി കേസിലാണ് നടപടി. മഹാരാഷ്ട്രയിലെ ഭീവണ്ഡി കോടതിയാണ് കുറ്റം ചുമത്തിയത്. ഐപിസി 499, 500 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റങ്ങള്‍ ചുമത്തിയത്‌.

ആര്‍എസ്എസ് ആണ് ഗാന്ധിയെ വധിച്ചതെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും രാഹുല്‍ കോടതിയെ അറിയിച്ചിരുന്നു. ഗാന്ധിയെ വധിച്ചത് ആര്‍എസ്എസ് ആണെന്ന് നാഥുറാം ഗോഡ്‌സെയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെ പറഞ്ഞിട്ടുണ്ട്. അതിനെ അടിസ്ഥാനമാക്കിയാണ് രാഹുലിന്റെ പ്രസ്താവനയെന്നാണ് രാഹുലിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ ബോധിപ്പിച്ചിരുന്നത്.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗാന്ധി വധത്തിന്റെ പേരില്‍ ആരോപണമുന്നയിച്ചതിനെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് മഹാദേവ് കുണ്ഡെയാണു കോടതിയില്‍ ഹര്‍ജി നല്‍കിയത്.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ നല്‍കിയ ഹര്‍ജി മുംബൈ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ രാഹുല്‍ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും അത് പിന്‍വലിച്ച് വിചാരണ നേരിടാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനുശേഷം ഭീവണ്ടിയിലെ കോടതിയില്‍ ഹാജരായി അദ്ദേഹം ജാമ്യമെടുക്കുകയും ചെയ്തു. ഈ കേസില്‍ ഏപ്രില്‍ 23-ന് വീണ്ടും ഹാജരാകേണ്ടതായിരുന്നെങ്കിലും രാഹുലിന്റെ അഭിഭാഷകനാണ് കോടതിയിലെത്തിയത്. ജൂണ്‍ 12-ന് നേരിട്ട് ഹാജരാകാന്‍ അന്ന് കോടതി രാഹുലിനോട് ആവശ്യപ്പെടുകയായിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പുപ്രചാരണത്തിനിടെ 2014 മാര്‍ച്ച് ആറിനാണ് ഭീവണ്ടിയില്‍ രാഹുല്‍ ഗാന്ധി ആര്‍.എസ്.എസിനെതിരേ പ്രസംഗിച്ചത്. ‘ആര്‍.എസ്.എസുകാരാണ് ഗാന്ധിജിയെ കൊന്നത്. എന്നിട്ട് ഇന്ന് അവരുടെ ആള്‍ക്കാര്‍ ഗാന്ധിജിയെപ്പറ്റി പറഞ്ഞുനടക്കുകയാണ്’ എന്നായിരുന്നു പരാമര്‍ശം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*