റേസ് 3 സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ ദുരന്തം; പിന്നിലെ കാരണം സെയ്ഫ് അലിഖാന്റെ….

റെമോ ഡിസൂസ സംവിധാനം ചെയ്ത റേസ് 3 സല്‍മാന്‍ ഖാന്റെ കരിയറിലെ ഏറ്റവും വലിയ ദുരന്തമാണെന്ന് സോഷ്യല്‍മീഡിയ. ചിത്രത്തിന് മോശം പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ രണ്ട് ഭാഗങ്ങളിലും സെയ്ഫ് അലി ഖാനായിരുന്നു നായകന്‍. റേസ് 3 യുടെ കഥയ്ക്ക് റേസ് 2,1 ഭാഗങ്ങളുമായി ബന്ധമില്ലാത്തതിനാല്‍ സെയ്ഫ് അസംതൃപ്തി പ്രകടിപ്പു. തുടര്‍ന്ന് സെയ്ഫിനെ മാറ്റിയാണ് സല്‍മാന്റെ രംഗപ്രവേശം. സെയ്ഫിന്റെ ശാപമാണ് ചിത്രത്തിന്റെ പരാജയത്തിന് പിറകിലെന്ന് അദ്ദേഹത്തിന്റെ ആരാധകരില്‍ ചിലര്‍ പരിഹാസരൂപേണ അഭിപ്രായപ്പെടുന്നു. റേസ് 3 യില്‍ ഇല്ലാത്തതിനാല്‍ തനിക്ക് വിഷമമില്ലെന്നും സല്‍മാന്‍ ചെയ്താല്‍ നന്നായിരിക്കുമെന്നാണ് സെയ്ഫ് അഭിമുഖങ്ങളില്‍ പറഞ്ഞത്.

ആദ്യ രണ്ട് ഭാഗങ്ങള്‍ ഒരുക്കിയത് അബ്ബാസ്-മസ്താന്‍ ആയിരുന്നു. റേസ് 3 ഒരുക്കാനും ആദ്യം സമീപ്പിച്ചത് അവരെ തന്നെയായിരുന്നു. എന്നാല്‍ നിര്‍മാതാക്കളുമായി അബ്ബാസിനും മസ്താന്‍ ബര്‍മാവാലയ്ക്കും അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. തുടര്‍ന്ന് സല്‍മാന്‍ ഇടപ്പെട്ടാണ് റേസ് 3 സംവിധാനം ചെയ്യാന്‍ റെമോ ഡിസൂസയെ ഏല്‍പിച്ചത്.

റേസ് 3 സമ്പൂര്‍ണ നിരാശയാണ് സമ്മാനിച്ചതെന്ന് പ്രശസ്ത ട്രേഡ് അനവിസ്റ്റും സിനിമാ നിരൂപകനുമായ തരണ്‍ ആദര്‍ശ് അഭിപ്രായപ്പെട്ടു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*